ബദ്‌ലഹേമിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് നിയന്ത്രണം

പലസ്തീന്‍: ബദ്‌ലഹേമിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് പലസ്തീന്‍ സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തി. പലസ്തീന്‍-ഇസ്രയേല്‍ സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണിത്. പൊതുസ്ഥലങ്ങളിലുള്ള ആഘോഷങ്ങള്‍ക്കാണ് നിയന്ത്രണം. ബദ്‌ലഹേമിലെ മുന്‍സിപ്പാലിറ്റി അധികൃതരോട് ഇതു സംബന്ധിച്ച് ജനങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഉണ്ണിയേശുവിന്റെ ജന്‍മദേശമായിട്ടു പോലും ആഘോഷങ്ങളെ നിയന്ത്രിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ജനങ്ങള്‍ തങ്ങളുടെ അതൃപ്തി അറിയിച്ചു.

You must be logged in to post a comment Login