ബനഡിക്ട് പാപ്പക്ക് ജര്‍മ്മനിയുടെ സമ്മാനം

വത്തിക്കാന്‍: പോപ്പ് എമരിറ്റസ് ബനഡിക്ട് പതിനാറാമന് ജര്‍മ്മനിയില്‍ നിന്നൊരു സമ്മാനം. ഗാനരൂപത്തിലാണ് സമ്മാനമെത്തിയത്. വത്തിക്കാനിലെ അസപ്ഷന്‍ ഹാളില്‍ വെച്ചാണ് ഈ സ്‌നേഹസമ്മാനം നല്‍കിയത്.  ജര്‍മ്മനിയില്‍ നിന്നുള്ള ഒരു സംഘം യുവാക്കളായിരുന്നു ഇതിനു പിന്നില്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ യുവഗായകരുടെ  40-ാമത് അന്താരാഷ്ട്ര സമ്മേളനത്തില്‍ സംബന്ധിക്കുകയായിരുന്നു ഇവര്‍. 12 മുതല്‍ 18 വയസ്സു വരെയുള്ള യുവാക്കളായിരുന്നു സംഘത്തില്‍. ‘ബനഡിക്ട് പാപ്പക്കായി സമര്‍പ്പിക്കുന്നു’ എന്നു പറഞ്ഞാണ് ഇവര്‍ ഗാനമാലപിച്ചത്. ക്രിസ്തുമസ് പാട്ടുകള്‍ കോര്‍ത്തിണക്കിയുള്ള ചെയിന്‍ സോങ്ങാണ് ഇവര്‍ പാടിയത്.

You must be logged in to post a comment Login