ബനഡിക്ട് പാപ്പയുടെ ആരോഗ്യത്തെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പ പറഞ്ഞത്…

ബനഡിക്ട് പാപ്പയുടെ ആരോഗ്യത്തെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പ പറഞ്ഞത്…

വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയായി സ്ഥാനമൊഴിഞ്ഞ ബനഡിക്ട് പതിനാറാമന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വ്യക്തമായ ധാരയുണ്ട്. അതു തന്നെയാണ് പാപ്പയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകന് ഫ്രാന്‍സിസ് പാപ്പ നല്‍കിയ ഉത്തരത്തില്‍ നിന്ന് വ്യക്തമാകുന്നതും.

ബനഡിക്ട് പാപ്പയ്ക്ക് നടക്കാന്‍ അല്‍പം ബുദ്ധിമുട്ട് ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ ഓര്‍മ്മ ശക്തിക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ‘പാപ്പയുടെ മനസ്സും ഓര്‍മ്മയും ഇപ്പോഴും പെര്‍ഫക്ടാണ്.’ ലാ നാക്ഷന്‍ എന്ന അര്‍ജന്റീന ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാപ്പ ഇക്കാര്യമറിയിച്ചത്.

You must be logged in to post a comment Login