ബനഡിക്ട് പാപ്പയുടെ ശബ്ദമായി പൂര്‍വ്വ വിദ്യാര്‍ത്ഥി

ബനഡിക്ട് പാപ്പയുടെ ശബ്ദമായി പൂര്‍വ്വ വിദ്യാര്‍ത്ഥി

pope-benedict-1-sizedഇന്നത്തെ സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളി എന്നത് ദൈവത്തിനു
വേണ്ടിയുള്ള ദാഹമാണെന്ന് ബനഡിക്ട് XVIമന്‍ പാപ്പ കരുതുന്നതായി പാപ്പയുടെ
മുന്‍ വിദ്യാര്‍ത്ഥിയായിരുന്ന വൈദികന്‍ സ്റ്റീഫന്‍ ഹോണ്‍ പറഞ്ഞു.
റാറ്റ്‌സിംങ്ഗറുടെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കായി വര്‍ഷംതോറും
നടത്തുന്ന സംഗമത്തിന് ഇത്തവണ നേതൃത്വം നല്‍കിയ വൈദികനാണ് സ്റ്റീഫന്‍
ഹോണ്‍.

ഇന്നത്തെ പുതുതലമുറയില്‍ ദൈവത്തിന്റെ പ്രസക്തിയെക്കുറിച്ച് ചിന്തിക്കേണ്ട
കാരണങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുവാനുള്ള കാരണം എന്താണെന്ന്
തങ്ങള്‍ക്കറിയില്ല എന്ന് വൈദികന്‍ ഹോണ്‍ പറഞ്ഞു. അദ്ദേഹത്തെ
സംബന്ധിച്ചിടത്തോളം ദൈവത്തിന്റെ വാക്കുകള്‍ ഇന്നത്തെ തലമുറയ്ക്ക്
അത്യാവശ്യമായിരിക്കുകയാണ്. ദൈവത്തെ ആളുകളിലേക്ക് എത്തിക്കുന്നതിനായി സഭ
ഇന്ന് പുതിയ വഴികള്‍ കണ്ടെത്തുകയും വേണമെന്ന് ബനഡിക്ട് പാപ്പ
വ്യക്തമാക്കി എന്നും വൈദികന്‍ ഹോണ്‍ കൂട്ടിച്ചേര്‍ത്തു.

മനുഷ്യന് സ്വയം എന്തെല്ലാം ചെയ്യുവാന്‍ സാധിക്കും എന്നാണ് മനുഷ്യന്‍
ഇന്ന് ചിന്തിക്കുന്നതെങ്കിലും ഇന്നത്തെ സംസ്‌കാരം ദൈവത്തിന്റെ ആവശ്യകത
മുന്നില്‍ കണ്ട് പ്രസംഗിക്കുന്നുണ്ടെന്നും വൈദികന്‍ ഹോണ്‍
കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login