ബനഡിക്ട് പാപ്പാ പ്രാര്‍ത്ഥിക്കുന്നു, അഭയാര്‍ത്ഥികള്‍ക്കായി…

ബനഡിക്ട് പാപ്പാ പ്രാര്‍ത്ഥിക്കുന്നു, അഭയാര്‍ത്ഥികള്‍ക്കായി…

POPE WAVES AS HE ARRIVES FOR GENERAL AUDIENCE AT VATICANയൂറോപ്പില്‍ ദുരിതമനുഭവിക്കുന്ന കുടിയേറ്റജനതക്കായി ബനഡിക്ട് 16-ാമന്‍ പാപ്പ പ്രത്യേകം പ്രാര്‍ത്ഥന നടത്തി. ഇറ്റലിയിലെ അങ്കോണയില്‍ അര്‍പ്പിച്ച ദിവ്യബലിയിലാണ് അഭയാര്‍ത്ഥകളായി കഴിയുന്ന കുടിയേറ്റജനതക്കായി അദ്ദേഹം പ്രാര്‍ത്ഥിച്ചത്.

‘കടല്‍ ഇന്ന് ശവക്കല്ലറകള്‍ക്കു സമാനമായിത്തീര്‍ന്നിരിക്കുകയാണ്. ഇതിനു പകരമായി വന്‍കരകളെ ബന്ധിപ്പിക്കുന്ന പാലങ്ങളായി കടലുകള്‍ മാറണം. ഒരു രാജ്യത്തോ വന്‍കരയിലോ ജനങ്ങള്‍ ജനങ്ങള്‍ ബുദ്ധിമുട്ടനുഭവിച്ചാല്‍ മറുതീരത്തെ ജനങ്ങള്‍ അവരുടെ സഹായത്തിനെത്തണം’, ബനഡിക്ട് പാപ്പയുടെ പേഴ്‌സണല്‍ സെക്രട്ടറിയായ ആര്‍ച്ച്ബിഷപ്പ് ജോര്‍ജ്ജ് ഗാന്‍സ്‌വെയിന്‍ പറഞ്ഞു. പ്രതീക്ഷ കൈവിടാതെ ദൈവസാന്നിദ്ധ്യം എന്നും നമ്മില്‍ നിറയാന്‍ പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login