ബന്ധം ശക്തമാക്കാന്‍ അബുദാബി കിരീടാവകാശി വത്തിക്കാനിലെത്തി

ബന്ധം ശക്തമാക്കാന്‍ അബുദാബി കിരീടാവകാശി വത്തിക്കാനിലെത്തി

വത്തിക്കാന്‍/ അബുദാബി: അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി.

2007 മുതല്‍ വത്തിക്കാനും യുഎഇയും തമ്മില്‍ നയതന്ത്രബന്ധമുണ്ട്. ഇത് കൂടുതല്‍ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രിമാരും നയതന്ത്രപ്രമുഖരും ഉള്‍പ്പെടുന്ന വലിയ സംഘവുമായി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് വത്തിക്കാനിലെത്തിയത്.ലോകസമാധാനത്തിന് വേണ്ടിയുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.

ഇസ്ലാമിന്റെ പേരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സ്വാര്‍ത്ഥതാല്പര്യക്കാരാണെന്ന് അദ്ദേഹം പറഞ്ഞു. തന്നെ സന്ദര്‍ശിക്കാനെത്തിയ സംഘത്തിന് പാപ്പ പ്രത്യേകം നന്ദി പറഞ്ഞു. യുഎഇയിലേക്കുള്ള സന്ദര്‍ശനക്കത്ത് പാപ്പയ്ക്ക് കൈമാറി.

സമീപ ഭാവിയില്‍ തന്നെ പാപ്പ യുഎഇയിലേക്ക് സന്ദര്‍ശനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അറേബ്യന്‍ രാജ്യങ്ങളുടെ ചുമതല വഹിക്കുന്ന ബിഷപ് പോള്‍ ഹിന്റര്‍ വ്യക്തമാക്കി.

ഒരു മില്യനിലധികം ക്രൈസ്തവര്‍ യുഎഇയിലുണ്ട്. അവരില്‍ ഭൂരിഭാഗവും കത്തോലിക്കരാണ്.

You must be logged in to post a comment Login