ബലഹീനതയില്‍ സന്തോഷിക്കാന്‍ കഴിയുന്നവന്‍ എപ്പോഴും സന്തുഷ്ടന്‍: ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം

ബലഹീനതയില്‍ സന്തോഷിക്കാന്‍ കഴിയുന്നവന്‍ എപ്പോഴും സന്തുഷ്ടന്‍: ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം

കോട്ടയം: ബലഹീനതയിലും സന്തോഷിക്കാന്‍ കഴിയുന്നവന്‍ എപ്പോഴും സന്തുഷ്ടനായിരിക്കുമെന്നും കാരണം ഏതു സാഹചര്യത്തെയും അതിജീവിക്കുന്നവനാണ് ബലഹീനതയിലും സന്തോഷിക്കുന്നവന്‍ എന്നും തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. എം സൂസപാക്യം.

മാര്‍ കുര്യന്‍ വയലുങ്കലിന്റെ മെത്രാഭിഷേക ചടങ്ങുകളോടനുബന്ധിച്ച് ആശംസയര്‍പ്പിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നയതന്ത്രജ്ഞനെന്ന നിലയിലും അജപാലന ശുശ്രൂഷയിലും സുവിശേഷത്തിന്റെ ആനന്ദം പ്രഘോഷിക്കാന്‍ മാര്‍ കുര്യന്‍ വയലുങ്കലിനു കഴിയുമെന്നും ഡോ. സൂസപാക്യം പറഞ്ഞു. നയതന്ത്ര മേഖലയിലെ പ്രാവീണ്യത്തോടൊപ്പം ദൈവസ്‌നേഹത്തിന്റെ വക്താവായി നിലനിന്നുകൊണ്ട് സഭാസമൂഹത്തിന്റെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കുവാന്‍ മാര്‍ വയലുങ്കലിനു കഴിയും. നിറഞ്ഞുതുളമ്പി നില്‍ക്കുന്ന സന്തോഷമാണ് മാര്‍ കുര്യന്‍ വയലുങ്കലിന്റെ മുഖമുദ്രയെന്നും  തുറന്ന സമീപനവും ഹൃദ്യമായ പുഞ്ചിരിയും വിനയവും നിഷ്‌കളങ്കതയും മാര്‍ വയലുങ്കലിനെ വ്യത്യസ്തനാക്കുന്നുവെന്നും ഡോ സൂസപാക്യം പറഞ്ഞു.

You must be logged in to post a comment Login