ബലിവേദി കാത്തിരിക്കുന്നു, ടോമച്ചന്‍ എവിടെ?

ബലിവേദി കാത്തിരിക്കുന്നു, ടോമച്ചന്‍ എവിടെ?

ദിവസങ്ങള്‍ പലതു കടന്നുപോയിട്ടും സലേഷ്യന്‍ വൈദികനായ ഫാ. ടോം ഉഴുന്നാലിന്റെ തിരോധാനത്തെക്കുറിച്ച് ഇതുവരെയും വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല. മാര്‍ച്ച് നാലു മുതലാണ് യെമനില്‍ നിന്ന് ഫാ.ടോമിനെ കാണാതെ പോയത്. മിഷനറീസ് ഓഫ് ചാരിറ്റിയിലെ നാലു കന്യാസ്ത്രീകളെ കൊലപ്പെടുത്തിയതിന് ശേഷം ഫാ.ടോമിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു എന്നാണ് കരുതുന്നത്.

കോണ്‍വെന്റില്‍ ആക്രമണം നടക്കുന്ന വേളയില്‍ ഫാ.ടോം ചാപ്പലില്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുകയായിരുന്നു. അവിടെ നിന്നാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്.

1997 ലാണ് സലേഷ്യന്‍ സഭ യെമനില്‍ മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. രാജ്യത്തിലെ നാലു പ്രധാന നഗരങ്ങളാണ് സേവനരംഗങ്ങളായി ഇവര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. രാജ്യത്ത് മിഷന്‍ പ്രവര്‍ത്തനം നടത്തുന്ന ഏക കത്തോലിക്കാ പുരോഹിതരും സലേഷ്യന്‍സാണ്.

ഇന്ത്യ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ നിന്ന് കുടിയേറിയിരിക്കുന്നവരുടെ ആത്മീയാവശ്യങ്ങള്‍ പരിഹരിച്ചുനല്കിയിരുന്നത് ഇവരായിരുന്നു. മിഷനറിസ് ഓഫ് ചാരിറ്റി സഭാംഗങ്ങള്‍ക്ക് വലിയ പിന്തുണയാണ് ഇവര്‍ നല്കിയിരുന്നതും.

You must be logged in to post a comment Login