ബലൂണില്‍ ലോകം ചുറ്റുന്ന വൈദികന്‍

ബലൂണില്‍ ലോകം ചുറ്റുന്ന വൈദികന്‍

ഓസ്‌ട്രേലിയ: ഹോട്ട് എയര്‍ ബലൂണില്‍ ലോകം ചുറ്റി മുന്‍കാല റെക്കോര്‍ഡ്‌ തകര്‍ക്കാന്‍ ഒരുങ്ങുകയാണ് ഈസ്റ്റേണ്‍ ഓര്‍ത്തഡോക്‌സ് വൈദികന്‍. 2010ല്‍ വൈദിക പട്ടം സ്വീകരിച്ച ഫാ. ഫെഡര്‍ കൊനിയൂക്ക്‌ഹോവ് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ നിന്നും വ്യാഴാഴ്ചയാണ് തന്റെ സാഹസീകയാത്ര ആരംഭിച്ചത്.

2002ല്‍ അമേരിക്കന്‍ വംശജനായ സ്റ്റീവ് ഫൊസെറ്റ് പതിമൂന്നര ദിവസംകൊണ്ട് ഹോട്ട് എയര്‍ ബലൂണില്‍ ലോകം ചുറ്റിയ റെക്കോര്‍ഡ് തകര്‍ക്കാനാണ് ദേശപരിവേഷകനായ ഫാദര്‍ കെനിയൂക്ക്‌ഹോവ്  ശ്രമിക്കുന്നത്‌

ഫാ. കെനിയൂക്ക്‌ഹോവിനെ സംബന്ധിച്ച് ഇത് തന്റെ ആദ്യത്തെ സംരംഭമല്ല. ഇതിനുമുമ്പ് എവറസ്റ്റ് കൊടുമുടി ഇദ്ദേഹം കീഴടക്കിയതാണ്. ഇതുകൂടാതെ ഇദ്ദേഹം കപ്പലില്‍ മൂന്നു തവണ ലോകം ചുറ്റുകപോലും ചെയ്തിരിക്കുന്നു. സ്വന്തമായി ഡിസൈന്‍ ചെയ്ത ബോട്ടുപയോഗിച്ച് തുഴകൊണ്ട് തുഴഞ്ഞ് അറ്റ്‌ലാന്റിക് സമുദ്രം മുറിച്ചുകടന്ന റെക്കോര്‍ഡ് ഇദ്ദേഹത്തിന്റെ പേരിലാണ്. വൈദികനാകുന്നതിനു മുന്‍പ് റഷ്യന്‍ ആര്‍ട്ട്‌സ് അക്കാദമിയുടെ ഗോള്‍ഡ് മെഡല്‍ ജേതാവ് കൂടിയായിരുന്നു ഇദ്ദേഹം.

ബ്രിസ്റ്റോളിലെ ബ്രിട്ടീഷ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാമറൂണ്‍ ബലൂണ്‍സ് എന്ന കമ്പനി നിര്‍മ്മിച്ച ബലൂണിലാണ് വൈദികന്‍ യാത്രയായിരിക്കുന്നത്. ലോകം മുഴുവന്‍ ചുറ്റിസഞ്ചരിക്കാന്‍ ഇദ്ദേഹത്തിന് 20,000 മൈലുകള്‍ ബലൂണില്‍ താണ്ടണം.

You must be logged in to post a comment Login