ബസില്‍ 1500 കിലോമീറ്റര്‍ താണ്ടി പാപ്പയെ കാണാന്‍ ഒരുകൂട്ടം യുവാക്കള്‍

ബസില്‍ 1500 കിലോമീറ്റര്‍ താണ്ടി പാപ്പയെ കാണാന്‍ ഒരുകൂട്ടം യുവാക്കള്‍

വത്തിക്കാന്‍ സിറ്റി: വിനോദ സഞ്ചാരത്തിനായി ഒന്നരവര്‍ഷത്തില്‍ ആകെ ലഭിക്കുന്ന ഏതാനും ദിനങ്ങള്‍ ഏതെങ്കിലും ബീച്ചിലോ അമ്യൂസ്‌മെന്റ് പാര്‍ക്കിലോ ആനന്ദിക്കുന്നതിനു പകരം രണ്ടാമതൊന്നാലോചിക്കാതെ ജര്‍മ്മനിയില്‍ നിന്നുമുള്ള യുവസംഘം റോം തിരഞ്ഞെടുത്തു. വത്തിക്കാനില്‍ എല്ലാ ബുധനാഴ്ചകളിലും നടക്കാറുള്ള പാപ്പയുടെ പൊതു പരിപാടിയില്‍ സംബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയെ കാണുക മാത്രമാണ് യാത്രയ്ക്കായി പുറപ്പെട്ട 60 വിദ്യാര്‍ത്ഥികളുടെ ലക്ഷ്യം.

അവര്‍ക്കു മുന്നിലുള്ള 1,500 കിലോമീറ്ററുകള്‍ കുട്ടികളുടെ തീക്ഷണമായ ആഗ്രഹത്തിന് വിലങ്ങു തടിയായില്ല. ജര്‍മ്മനയില്‍ നിന്ന് പാപ്പയെക്കാണാന്‍ അവര്‍ ബസില്‍ വത്തിക്കാനിലെത്തി. പാപ്പയുടെ പൊതുപരിപാടിയില്‍ സംബന്ധിക്കുകയും, പാപ്പ ആവശ്യപ്പെട്ട കാര്യങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ തീരുമാനമെടുക്കുകയും ചെയ്ത് സംഘം മടങ്ങി.

You must be logged in to post a comment Login