ബാംഗ്ലൂരില്‍ ദേവാലയത്തിനു നേരെ ആക്രമണം

ബാംഗ്ലൂരില്‍ ദേവാലയത്തിനു നേരെ ആക്രമണം

ബാംഗ്ലൂര്‍: പില്ലാന ഗാര്‍ഡനിലുള്ള ദേവാലയത്തിന് നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായി. അപരിചിതരായ ചിലര്‍ അര്‍ധരാത്രി ദേവാലയത്തിലേക്ക് നിറയൊഴിക്കുകയായിരുന്നു. സാധനങ്ങള്‍ വലിച്ചുവാരിയിട്ട് അക്രമികള്‍ ദേവാലയം മലിനപ്പെടുത്തുകയും ചെയ്തു.

ഇത് സംബന്ധിച്ച് സഭാ അധികാരികള്‍ കെ.ജി ഹള്ളി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ദേവാലയത്തിന് സംരക്ഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. സമീപവാസികളെ തങ്ങള്‍ക്ക് സംശയമില്ലെന്നും അവര്‍ ദേവാലയവുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നവരാണെന്നും അധികാരികള്‍ പോലീസിനോട് പറഞ്ഞു.

ദേവാലയത്തിന്റെ സമീപഭാഗങ്ങളിലെ വാണിജ്യകേന്ദ്രങ്ങളില്‍ നിന്നുള്ള സിസി ടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ആക്രമിക്കപ്പെട്ട ദേവാലയത്തിന്റെ സമീപ പ്രദേശങ്ങളില്‍ പ്രത്യേക സുരക്ഷാ സേനയെയും നിയോഗിച്ചു.

You must be logged in to post a comment Login