ബാഗ്ദാദ് പാത്രിയാര്‍ക്കീസിന്‌ അന്താരാഷ്ട്ര ലാ ട്രാഗിലാ പുരസ്‌കാരം

ബാഗ്ദാദ് പാത്രിയാര്‍ക്കീസിന്‌ അന്താരാഷ്ട്ര ലാ ട്രാഗിലാ പുരസ്‌കാരം

20140426124030ബാഗ്ദാദിലെ ബാബിലോണ്‍ ഓഫ് ദി ചാല്‍ദിയന്‍സിലെ പാത്രിയാര്‍ക്കീസ്‌
ലൂയിസ് റാഫേല്‍ ഐ സാക്കോയ്ക്ക് അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ചു. ലാ ട്രാഗ്ലിയ-ഗോത്ര സംഘങ്ങളും കൂട്ടായ്മകളും എന്ന ഇറ്റാലിയന്‍ പട്ടണത്തിന്റെ അന്താരാഷ്ട്ര പുരസ്‌കാരം ജൂലൈ 27ന് അദ്ദേഹം കരസ്ഥമാക്കും.

പാരമ്പര്യം, പ്രകൃതി, മനുഷ്യാവകാശങ്ങളുടെ സുരക്ഷ, ന്യൂനപക്ഷസമുദായങ്ങളുടെ സംസ്‌കാരം, മതപരമായ വിശ്വാസം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി പ്രത്യേക താത്പര്യമെടുത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് പുരസ്‌കാരം. പുരസ്‌കാരത്തിന്റെ എട്ടാം പതിപ്പിലെ ജേതാവാണ് പാത്രിയാര്‍ക്കി.

ഇറാഖിലെയും മിഡില്‍ ഈസ്റ്റിലെ മറ്റ് ദേവാലയങ്ങളുമായി പരസ്പര സൗഹാര്‍ദം ഉറപ്പുവരുത്തുന്നതിനായി പരിശ്രമിച്ചതാണ് പാത്രിയാര്‍ക്കീസ്‌ സാക്കോയെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

You must be logged in to post a comment Login