ബാന്ഗൂയി കത്തുന്നു; പാപ്പയുടെ സന്ദര്ശനം ആശങ്ക വര്ദ്ധിപ്പിക്കുന്നു

ബാന്ഗൂയി കത്തുന്നു; പാപ്പയുടെ സന്ദര്ശനം ആശങ്ക വര്ദ്ധിപ്പിക്കുന്നു

CAR-800x500ബാന്ഗൂയി: സെന്ട്രല് ആഫ്രിക്കന് റിപ്പബ്ലിക്കിലെ കത്തോലിക്കാമെത്രാന്മാര് ആശങ്കയില്. സംഘര്ഷാവസ്ഥ നിലനില്ക്കുന്ന ഇവിടത്തെ സാഹചര്യത്തിലേക്ക് ഫ്രാന്സിസ് മാര്പാപ്പ കടന്നുവരുന്നതാണ് ഈ ആശങ്കയുടെ കാരണം. 36 പേരാണ് കഴിഞ്ഞ ദിവസങ്ങളിലായി ഇവിടെ ആക്രമണത്തില് മരണമടഞ്ഞത്. കത്തോലിക്കാസമൂഹം മുഴുവന് ആശങ്കയിലാണെന്ന് ബോസാന്ഗോയിലെ മെത്രാന് നെസ്റ്റര് ഡിസെയര് പറയുന്നു.

മാര്പാപ്പ വരുന്നതിന് മുമ്പേ ഇവിടെ സമാധാനം പുന:സ്ഥാപിക്കപ്പെടേണ്ടിയിരിക്കുന്നു. സെന്ട്രല് ആഫ്രിക്കന് റിപ്പബ്ലിക്കിലെ ഇവാഞ്ചലിക്കല്സ് അസോസിയേഷന് ചെയര്മാന് റവ. നിക്കോളാസ് കഴിഞ്ഞ ദിവസമുണ്ടായ ബോംബ് ആക്രമണത്തില് നിന്നാണ് അതഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്. അടുത്തമാസമാണ് മാര്പാപ്പയുടെ ആദ്യ ആഫ്രിക്കന് സന്ദര്ശനം.

You must be logged in to post a comment Login