ബാന്ദ്രാ മേളയ്ക്ക് മുന്നോടിയായി മൗണ്ട് മേരി ദേവാലയ നട അലങ്കരിച്ചു

ബാന്ദ്രാ മേളയ്ക്ക് മുന്നോടിയായി മൗണ്ട് മേരി ദേവാലയ നട അലങ്കരിച്ചു

മുബൈ: മുബൈ നഗര പ്രദേശത്തെ വലിയ ഉത്സവമായ ബാന്ദ്രാ ഫെയറിന് മുന്നോടിയായി മൗണ്ട് മേരി ദേവാലയനട മുബൈ ആസ്ഥാനമാക്കിയുള്ളൊരു എന്‍ജിഒ അലങ്കരിച്ചു.

മുബൈയിലെ ബാന്ദ്രയില്‍ സ്ഥിതി ചെയ്യുന്ന മൗണ്ട് മേരി ദേവാലയം അഥവ ദ ബസലിക്ക ഓഫ് അവര്‍ ലേഡി ഓഫ് ദ മൗണ്ട് അലങ്കരിച്ചത് ഐ ലവ് മുബൈ എന്ന സ്ഥാപനമാണ്. ടൈറെല്‍ വല്ലാഡെറസ് എന്ന കലാകാരനാണ് ദേവാലയനടയുടെ അലങ്കാരത്തിന് പിന്നില്‍.

400 വര്‍ഷം പഴക്കമുള്ള ദേവാലയത്തില്‍ മാതാവിന്റെ ജന്മദിനത്തെ തുടര്‍ന്ന് വരുന്ന ഞായറാഴ്ച ആരംഭിക്കുന്ന ആഘോഷങ്ങള്‍ ഒരാഴ്ച നീണ്ടു നില്‍ക്കും. ഉത്സവത്തില്‍ നാനാജാതി മതസ്ഥരായ  ആളുകള്‍ പങ്കെടുക്കും.

You must be logged in to post a comment Login