ബാന്ദ്ര ഫെയറിന് തുടക്കമായി; മുംബൈ ഭക്തിസാന്ദ്രമായി

ബാന്ദ്ര ഫെയറിന് തുടക്കമായി; മുംബൈ ഭക്തിസാന്ദ്രമായി

Mount_Mary_Church_(Bombay)മുംബൈ: ബാന്ദ്ര ഫെയറിനായി മുംബൈ ഒരുങ്ങി. ഒരാഴ്ച നീണ്ടു നില്ക്കുന്നതാണ് ആഘോഷങ്ങള്‍.. മൗണ്ട് മേരി ബസിലിക്കയുമായി ബന്ധപ്പെട്ടാണ് ആഘോഷങ്ങള്‍ക്ക് ആരംഭമിട്ടത്. മുംബൈയിലെ ഏറ്റവും വലിയ മതപരമായ ആഘോഷങ്ങളിലൊന്നാണിത്. മുന്നൂറ് വര്‍ഷത്തെ പഴക്കമുണ്ട് ഈ ആഘോഷങ്ങള്‍ക്ക്. മാതാവിന്റെ ജനനത്തിരുനാളിന് ശേഷം വരുന്ന ഞായറാഴ്ച മുതലാണ്് ആഘോഷങ്ങള്‍ ആരംഭിക്കുന്നത്. 19 നാണ് സമാപനം. ഫെയറിനോട് അനുബന്ധിച്ച് മൗണ്ട് മേരി ബസിലിക്ക രാവിലെ 5.30 മുതല്‍ രാത്രി 11.30 വരെ തീര്‍ത്ഥാടകര്‍ക്കായി തുറന്നുകൊടുക്കും. ഇംഗ്ലീഷിലും പ്രാദേശികഭാഷകളിലും പ്രത്യേക കുര്‍ബാനകള്‍ അര്‍പ്പിക്കപ്പെടും.
നൂറു വര്‍ഷത്തെ പഴക്കമേയള്ളൂ മൗണ്ട് ബസിലിക്കയ്ക്ക്. എങ്കിലും മാതാവിന്റെ രൂപത്തിന് 1700 ല്‍ തുടങ്ങുന്ന ചരിത്രമാണുള്ളത്. പഴയകാല രേഖകളില്‍ പറയുന്നത് അനുസരിച്ച് അറേബ്യയിലെ കടല്‍കൊള്ളക്കാര്‍ ഈ രൂപത്തെ വികൃതമാക്കിയും വലതുകൈ തല്ലിയൊടിച്ചും കടലില്‍ എറിഞ്ഞുവെന്നാണ്. ഒരു മുക്കുവന്‍ സ്വപ്‌നത്തില്‍ ഈ മാതൃരൂപം കാണുകയും അദ്ദേഹം അത് കടലില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു. 1760 ല്‍ ബസിലിക്ക പുതുക്കി പണിതു.
മതപരമായ ആഘോഷമായിട്ടാണ് ബാന്ദ്ര ഫെയര്‍ ആരംഭിച്ചതെങ്കിലും പില്ക്കാലത്ത് അത് വാണിജ്യവല്ക്കരിക്കപ്പെട്ടു എന്നതാണ് ഖേദകരം. അഞ്ഞൂറ് സ്റ്റാളുകളാണ് ഫെയറിനായി ഒരുക്കിയിട്ടുള്ളത്. മാതാവിനുള്ള നേര്‍ച്ച സാധനങ്ങള്‍ ഉള്‍പ്പെടെ എല്ലാവിധ സാധനങ്ങളും ഇവിടെ നിന്ന് കിട്ടും. കഴിഞ്ഞ വര്‍ഷം ആദ്യദിനത്തിലെ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അറുപതിനായിരത്തോളം സന്ദര്‍ശകരാണ് എത്തിയിരുന്നത്.

You must be logged in to post a comment Login