ബാലപീഡനത്തിനെതിരെ വെബ് പേജുമായി ഫ്രാന്‍സിലെ മെത്രാന്മാര്‍

ബാലപീഡനത്തിനെതിരെ  വെബ് പേജുമായി ഫ്രാന്‍സിലെ മെത്രാന്മാര്‍

പാരീസ്: കുട്ടികളെ ലൈംഗികചൂഷണത്തിന് ഇരകളാക്കുന്നതിന് എതിരെ വെബ് പേജുമായി ഫ്രാന്‍സിലെ കത്തോലിക്കാമെത്രാന്മാര്‍. ഇതിലേക്കായി ഒരു വെബ് പേജാണ് മെത്രാന്മാര്‍ തയ്യാറാക്കിയിരിക്കുന്നത്. ലൈംഗികപീഡനത്തിന് ഇരകളാകുന്നവര്‍ ഏതു രൂപതയില്‍ പെട്ടവരായാലും അവര്‍ക്കോ അവരുടെ കുടുംബത്തിനോ രൂപതാധ്യക്ഷനെ ഈ സംവിധാനം വഴി വിവരം അറിയിക്കാന്‍ സാധിക്കും.

സഭയുടെ വിശ്വാസ്യതയും മതിപ്പും വീണ്ടെടുക്കാന്‍ ഇത് വഴി സാധിക്കുമെന്നാണ് മെത്രാന്മാരുടെ വിശ്വാസം. ബാലപീഡനത്തിനെതിരെയുള്ള ബോധവല്‍ക്കരണവും വെബ്‌പേജിലുണ്ട്.

You must be logged in to post a comment Login