ബാലപീഡനത്തിന് ശിക്ഷിക്കപ്പെട്ട വൈദികന്‍ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍

ബാലപീഡനത്തിന് ശിക്ഷിക്കപ്പെട്ട വൈദികന്‍ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍

കുട്ടികളെ പീഡനത്തിന് വിധേയരാക്കിയതിന് ശിക്ഷിക്കപ്പെട്ട ബ്രസീലിയന്‍ പുരോഹിതന്‍ ഫാ. ബോനിഫാച്ചിയോ ബുസി തടവുമുറിയില്‍ ആത്മഹത്യ ചെയ്തു. 57 കാരനായ ബുസിയുടെ ജീവിതം ഓസ്‌കര്‍ പുരസ്‌കാരം നേടിയ സ്‌പോട്‌ലൈറ്റ് എന്ന ചിത്രത്തില്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു.

ഒരു മാനസികരോഗാശുപത്രിയിലെ നിരവധി യുവാക്കളായി അന്തേവാസികളെ ഇദ്ദേഹം പീഡനവിധേയരാക്കിയിരുന്നു. 1995 ലാണ് ഇദ്ദേഹത്തിന്റെ പാതകങ്ങള്‍ പുറത്തു വന്നത്. 2004 ല്‍ മരിയാനയിലെ 10 വയസ്സുകാരനെ അപമാനിച്ച കേസില്‍ ഫാ. ബുസി പിടിക്കപ്പെട്ടു. 2007 മുതല്‍ 2015 വരെ ഇദ്ദേഹം തടവിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ആഗസ്റ്റ് 5 ന് ഒന്‍പതും പതിമൂന്നും വയസ്സുള്ള കുട്ടികളെ അപമാനിച്ച കേസില്‍ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു.

നിരവധി കേസുകളില്‍ പ്രതിയായ ഇദ്ദേഹത്തിനെതിരെ വത്തിക്കാന്‍ കടുത്ത നടപടികള്‍ക്ക് ഒരുങ്ങുന്ന വേളയിലാണ് ആത്മഹത്യാവാര്‍ത്ത എത്തുന്നത്.

You must be logged in to post a comment Login