ബാലിന്റെ ക്ഷേത്രത്തിന്റേതെന്നു കരുതുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തി

ബാലിന്റെ ക്ഷേത്രത്തിന്റേതെന്നു കരുതുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തി

ലാച്ചിഷ്: ബാലിന്റെ ക്ഷേത്രം യൂദന്മാര്‍ തകര്‍ത്തതിന്റെ തെളിവുകള്‍ ഇസ്രായേല്‍ പുരാവസ്തു ഗവേഷകര്‍ക്ക് ലഭിച്ചു. ബൈബിളിലെ പഴയനിയമത്തില്‍ വിവരിക്കുന്ന സംഭവങ്ങള്‍ ചരിത്ര സത്യങ്ങളാണെന്നതിനുള്ള ശാസ്ത്രീയ തെളിവുകളാണ് ഗവേഷകര്‍ക്ക് ലഭിച്ചിരിക്കുന്ന പുരാവസ്തുക്കള്‍. ബൈബിളിലെ പഴയനിയമത്തില്‍ രാജാക്കന്മാരുടെ രണ്ടാം പുസ്തകം പത്താം അധ്യായത്തിലാണ് ബാലിന്റെ ക്ഷേത്രം തകര്‍ക്കുന്ന ഭാഗം വിവരിച്ചിരിക്കുന്നത്.

ബാലിന്റെ പ്രവാചകരെയും ആരാധകരെയും പുരോഹിതരെയും വധിക്കാനായി ബാലിന് ഒരു തിരുനാള്‍ പ്രഖ്യാപിക്കാന്‍ യേഹു കല്‍പ്പിച്ചു. ഇതനുസരിച്ച് എല്ലാവരും ദേവാലയത്തില്‍ ഒത്തുകൂടി. യേഹു തന്ത്രപൂര്‍വ്വം ബാലിന് ദഹനഹബലികളും കാഴ്ചകളും അര്‍പ്പിച്ചു. ബലികള്‍ക്ക് ശേഷം അംഗരക്ഷകരോട് ക്ഷേത്രത്തിനകത്ത് പ്രവേശിച്ച് ഉള്ളിലുള്ളവരെ വധിക്കാന്‍ ആവശ്യപ്പെട്ടു. ഒടുവില്‍ ബാലിന്റെ ക്ഷേത്രം തകര്‍ത്ത് അതൊരു വിസര്‍ജ്ജനസ്ഥലമാക്കി എന്നാണ് ബൈബിളില്‍ പറയുന്നത്.

ഇതു പ്രകാരം ഇപ്പോഴത്തെ ടെല്‍ ലാച്ചിഷ് ദേശീയ പാര്‍ക്കിനു സമീപത്തു നിന്നും പഴനിയമത്തിലെ ആളുകള്‍ ഉപയോഗിച്ചിരുന്ന ശൗചാലയത്തിന്റെ അവശിഷ്ടങ്ങളും, സമീപത്തായി തകര്‍ന്ന ക്ഷേത്രത്തിന്റെ ഭാഗങ്ങളും കണ്ടെത്തി.
ഇസ്രായേല്‍ അന്റികുറ്റീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തിലാണ് പുതിയ കണ്ടെത്തലുകള്‍. ഇവ ബൈബിളിലെ സംഭവങ്ങള്‍ ചരിത്ര സത്യങ്ങളാണെന്ന് വീണ്ടും തെളിയിക്കുകയാണെന്ന് ജെറുസലേം പൈതൃക വകുപ്പ് മന്ത്രി സീവ് എല്‍കിന്‍ പറഞ്ഞു.

You must be logged in to post a comment Login