ബാല ലൈംഗിക പീഡനം; തെറ്റുകാരെ ശിക്ഷിക്കുകയും ഇരകളെ സംരക്ഷിക്കുകയുമാണ് സഭയുടെ ലക്ഷ്യം

ബാല ലൈംഗിക പീഡനം; തെറ്റുകാരെ ശിക്ഷിക്കുകയും ഇരകളെ സംരക്ഷിക്കുകയുമാണ് സഭയുടെ ലക്ഷ്യം

വത്തിക്കാന്‍: ബാലലൈംഗികപീഡനങ്ങളെ അപലപിക്കുകയും തെറ്റുകാരെ ശിക്ഷിക്കുകയും ഇരകളെ സംരക്ഷിക്കുകയുമാണ് സഭയുടെ ലക്ഷ്യമെന്ന് വത്തിക്കാന്റെ പൊതുകാര്യങ്ങള്‍ക്കുള്ള വകുപ്പ് സെക്രട്ടറി ആര്‍ച്ച് ബിഷപ് ആഞ്ചലോ ബെച്യു. വൈദികര്‍ ഉള്‍പ്പെടുന്ന കുട്ടികളുടെ ലൈംഗികപീഡനക്കേസുകളില്‍ സഭ കാര്‍ക്കശ്യമുള്ള നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കോറിയെറെ ഡെല്ല സേറ എന്ന ദിനപത്രത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഒരു കാലഘട്ടത്തില്‍ പീഡനക്കേസുകളില്‍ പ്രതികളായ വൈദികരെ സംരക്ഷിക്കുകയും കേസുകള്‍ മറച്ചുവയ്ക്കുകയും ചെയ്യുന്ന പതിവ് മെത്രാന്മാര്‍ക്കിടയില്‍ ഉണ്ടായിരുന്നുവെങ്കിലും 2005 മുതല്‍ ഈ രീതിക്ക് മാറ്റം വന്നിട്ടുണ്ടെന്ന് ആര്‍ച്ച് ബിഷപ് പറഞ്ഞു.സഭാസ്ഥാപനത്തിന്റെ സ ല്‍പേര് സംരക്ഷിക്കാനുള്ള ഈ താല്പര്യം മറികടന്ന് ബെനഡിക്ട് പതിനാറാമന്‍ എടുത്ത തീരുമാനങ്ങളുടെ വെളിച്ചത്തില്‍ സത്യസന്ധവും നീതിനിഷ്ഠവുമായ നിലപാടുകളാണ് ഈ വിഷയത്തില്‍ സഭ കൈക്കൊള്ളുന്നത്.

ബെനഡിക്ട് പതിനാറാമന് ശേഷം വന്ന ഫ്രാന്‍സിസ് മാര്‍പാപ്പയും ഇതേ നിലപാടു തന്നെയാണ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

You must be logged in to post a comment Login