ബാള്‍ട്ടിമോറിന്റെ സൗഖ്യം തേടി മതാന്തരസംവാദ നേതാക്കള്‍ മാര്‍പാപ്പയുടെ അടുത്ത്

ബാള്‍ട്ടിമോറിന്റെ സൗഖ്യം തേടി മതാന്തരസംവാദ നേതാക്കള്‍ മാര്‍പാപ്പയുടെ അടുത്ത്

വത്തിക്കാന്‍ സഭൈക്യത്തിന്റെയും മതാന്തരസംവാദത്തിന്റെയും നേതാക്കളുടെ  സംഘം ബാര്‍ട്ടിമോര്‍ ആര്‍ച്ച് ബിഷപ് വില്യം ലോറിയുടെ നേതൃത്വത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. ആത്മീയനവീകരണത്തിന്റെയും ഐകദാര്‍ഢ്യത്തിന്റെയും തീര്‍ത്ഥാടനം എന്ന പേരിലായിരുന്നു ഈ സന്ദര്‍ശനം. ഇസ്ലാം, ബാപ്റ്റിസ്റ്റ്, ലൂഥറന്‍, മെത്തഡീസ്റ്റ് എപ്പിസ്‌ക്കോപ്പല്‍ എന്നീ വിഭാഗങ്ങളെ കേന്ദ്രീകരിച്ചുള്ളവരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്. കരുണയുടെ വര്‍ഷത്തില്‍ ബാള്‍ട്ടിമോറിന്റെ സൗഖ്യം എന്നതായിരുന്നു തീര്‍ത്ഥാടനത്തിന്റെ വിഷയം.

പ്രസ്തുത വിഷയം തിരഞ്ഞെടുക്കാന്‍ കാരണം കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ ബാലന്‍ ബാള്‍ട്ടി മോര്‍ പോലീസ് കസ്റ്റഡിയില്‍ മരണമടഞ്ഞതാണ്. ഈ മരണം ബാള്‍ട്ടിമോറിനെ മുറിപ്പെടുത്തുകയും വിഭജിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കരുണയുടെ വര്‍ഷത്തില്‍ റോമിലേക്ക് ഒരു തീര്‍ത്ഥാടനം നടത്താന്‍ മതാന്തരസംവാദത്തിന്റെ നേതാക്കള്‍ തീരുമാനിച്ചത്.

സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും ഈ ഉദ്യമത്തിന് മാര്‍പാപ്പ എല്ലാവിധ അനുഗ്രഹങ്ങളും നേര്‍ന്നു.

You must be logged in to post a comment Login