ബാഴ്‌സിലോണയിലെ ആകാശഗോപുരം!

ബാഴ്‌സിലോണയിലെ ആകാശഗോപുരം!

sagrdaബാര്‍സിലോണ: കാറ്റലന്റെ പ്രസിദ്ധനായ ശില്പി ആന്റണി ഗൗദി 90 വര്‍ഷം മുന്‍പ് മരിച്ചുവെങ്കിലും തന്റെ കലാസൃഷ്ടിയിലൂടെ അദ്ദേഹം ഇന്നും ജീവിക്കുന്നു. ക്രിസ്തുവിനെ മറ്റുള്ളവരിലേക്ക് കൊടുക്കുക എന്ന ക്രിസ്ത്യാനിയുടെ വിളി അന്വര്‍ത്ഥമാക്കുകയാണ് അദ്ദേഹം മരണ ശേഷവും. അദ്ദേഹത്തിന്റെ കലയില്‍ വിരിഞ്ഞ സഗ്രദാ ഫമിലിയാ ബസിലിക്കാ അനേകരെയാണ് യേശുവിന്റെ പക്കലേക്ക് നയിക്കുന്നത്.
‘സഗ്രദാ ബസിലിക്കാ സന്ദര്‍ശിക്കുന്ന ഏതൊരാളും അറിയാതെ തന്നെ ദൈവ സന്നിധിയിലേക്ക് ആകൃഷ്ടരാകുന്നു. 70, 75 വയസ്സുള്ള നിരീശ്വര വാദിയായ എനിക്കിതെന്തു പറ്റിയെന്ന് മനസ്സിലാവുന്നില്ല,’ ജേസോ മാനുവല്‍ അല്‍മുസാരാ പെരേസ് എന്ന നിരീശ്വരവാദി സഗ്രദാ ഫമിലാ സന്ദര്‍ശിച്ചപ്പോള്‍ തനിക്കു സംഭവിച്ച കാര്യം വ്യക്തമാക്കി. അന്റണി ഗൗദിയെ വിശുദ്ധ പതവിയിലേക്ക് ഉയര്‍ത്തുന്നതിനായി രൂപം കൊണ്ട സംഘടനയുടെ തലവനാണ് അല്‍മുസാറാ. ഒരു പറ്റം അല്മായരുടെ നേതൃത്വത്തില്‍ രൂപം കൊണ്ട സംഘടന, 1992 മുതല്‍ അദ്ദേഹത്തെ വിശുദ്ധനാക്കാനുള്ള ശ്രമം തുടരുകയാണ്. 2003ല്‍ റോമില്‍ ഔദ്യോഗികമായി ഗൗദിയെ നാമകരണം ചെയ്യുന്നതിനുള്ള തെളിവെടുപ്പ് ആരംഭിച്ചു.
സൗത്ത് കൊറിയന്‍ സര്‍ക്കാര്‍ 1998ല്‍ ഗൗദിയുടെ ബാര്‍സിലോണിയയിലുള്ള കലയെക്കുറിച്ച് പഠിക്കുവാന്‍ അയച്ച ബുദ്ധ മത വിശ്വാസി, മടങ്ങിപ്പോയത് ക്രിസ്ത്യാനി ആകണമെന്ന മേഹവുമായാണ്. സ്വന്തം നാട്ടില്‍ എത്തിയതിനുശേഷം അദ്ദേഹം ക്രിസ്തു മതം സ്വീകരിച്ചു. ഗൗദിയുടെ കലാസൃഷ്ടിയില്‍ ദൈവീക സാന്നിധ്യമുണ്ടെന്ന് അദ്ദേഹം പിന്നീട് ഒരു കത്തില്‍ വ്യക്തമാക്കുന്നു.
1852ല്‍ കറ്റലോണിയ എന്ന സ്വയം ഭരണ സമുദായത്തിലാണ് ഗൗദി ജനിച്ചത്. പ്രകൃതിയാണ് അദ്ദേഹത്തിന്റെ കലകളിലെ നിറസാന്നിദ്യം. ‘ദൈവത്തിന്റെ ശില്പി’ എന്ന അപര നാമത്തിലും അദ്ദേഹം അറിയപ്പെട്ടിരുന്നു. 1883ല്‍ അദ്ദേഹം തന്റെ മികച്ച സൃഷ്ടിയായ ബസിലിക്കയ്ക്ക് തുടക്കം കുറിച്ചു. മരണം വരെ നീണ്ടു നിന്ന പണി ഇന്നും തുടരുകയാണ്. 2026ല്‍ ഗൗദിയുടെ ശതാബ്ദിയോടനുബന്ധിച്ച് പണി പൂര്‍ത്തിയാക്കും..

You must be logged in to post a comment Login