ബാവയെ കൊല്ലാന്‍ വന്നത് പുരോഹിതവേഷത്തില്‍.. പൊട്ടിയ ബോംബ് ളോഹയ്ക്കുള്ളില്‍ നിന്ന്..

ബാവയെ കൊല്ലാന്‍ വന്നത് പുരോഹിതവേഷത്തില്‍.. പൊട്ടിയ ബോംബ് ളോഹയ്ക്കുള്ളില്‍ നിന്ന്..

സിറിയ; സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവയ്ക്ക് നേരെ ആക്രമണം നടത്തിയത് പുരോഹിതവേഷമണിഞ്ഞെത്തിയ ചാവേര്‍. 1915 ലെ സെയ്‌ഫോ കൂട്ടക്കൊലയില്‍ മരിച്ചവരുടെ സ്മാരകം ഉദ്ഘാടനം ചെയ്തതിന് ശേഷം ഹാളിലേക്ക് നീങ്ങുമ്പോഴാണ് ചാവേര്‍ എത്തിയത്.

ബാവായുടെ സുരക്ഷാസേനയായ സുതോറോയിലെ അംഗങ്ങള്‍ക്ക് സംശയം തോന്നി ഇയാളെ തടയുകയും ഹാളിന് വെളിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. ഹാളിന് പുറത്തേക്ക് കൊണ്ടുപോയ ഇയാള്‍ അപ്പോള്‍ തന്നെ ളോഹയ്ക്കുള്ളില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിക്കുകയായിരുന്നു. ചാവേറും അംഗരക്ഷകരും തല്‍ക്ഷണം മരിച്ചു.

You must be logged in to post a comment Login