ബിഷപ് ആയിത്തീരുന്നത് ഒരു പ്രമോഷനല്ലെന്ന് കര്‍ദിനാള്‍ പുതിയ മെത്രാനോട്

ബിഷപ് ആയിത്തീരുന്നത് ഒരു പ്രമോഷനല്ലെന്ന് കര്‍ദിനാള്‍ പുതിയ മെത്രാനോട്

മാള്‍ട്ട: ബിഷപ്പായി തീരുന്നത് ഒരു പ്രമോഷനല്ലെന്നും വിശുദ്ധിയിലേക്കുള്ള വഴിയിലെ പുതിയ കാല്‍വയ്പ്പാണെന്നും ദൈവത്തിന്റെ പദ്ധതിക്ക് സ്വയംവിട്ടുകൊടുക്കലാണെന്നും കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോളാസ്. ഗിബ്രാല്‍ട്ടാറിലെ പുതിയ മെത്രാനായ മോണ്‍. കാര്‍മെലോ സാമിറ്റിന്റെ അഭിഷേകച്ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഒരു വ്യക്തി വൈദികനാകുന്നതിനെക്കാള്‍ ആത്യന്തികമായ മാറ്റങ്ങള്‍ക്ക് വിധേയനാകുന്നത് ഒരാള്‍ മെത്രാനായിത്തീരുമ്പോഴാണെന്ന് തന്റെ അനുഭവത്തില്‍ നിന്നുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. ഇത് സേവിക്കാനുള്ള വിളിയാണ്. ലോകത്തിന്റെ വഴികളില്‍ നിന്ന് മാറിനില്ക്കാനുള്ള ദൈവത്തിന്റെ വിളിയാണ്. അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

You must be logged in to post a comment Login