ബിഷപ് ജോജോ ഡാല്‍റ്റോന്‍ഗാന്‍ജിലേക്ക്

ബിഷപ് ജോജോ ഡാല്‍റ്റോന്‍ഗാന്‍ജിലേക്ക്

ഹസാരിബാഗ്: ഡാല്‍റ്റോന്‍ഗാന്‍ജ് രൂപതയുടെ നേതൃത്വത്തില്‍ നിന്ന് വിരമിച്ചുകൊണ്ടുള്ള ബിഷപ് ഗബ്രിയേല്‍ കുജൂര്‍ എസ്‌ജെയുടെ രാജി ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചു. തല്‍സ്ഥാനത്തേക്ക് ഹസാരിബാഗ് മെത്രാന്‍ ബിഷപ് ആനന്ദ് ജോജോയെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി പാപ്പ നിയമിച്ചു.

എഴുപത്തിയഞ്ച് വയസ് പൂര്‍ത്തിയായതുകൊണ്ടാണ് ബിഷപ് ഗബ്രിയേല്‍ രാജിവച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് ജൂലൈ ഏഴിനാണ് വത്തിക്കാന്‍ പുറപ്പെടുവിച്ചത്.

You must be logged in to post a comment Login