ബിഷപ് മാര്‍ ബോസ്‌ക്കോ പുത്തൂര്‍ സപ്തതിയിലേക്ക്

ബിഷപ് മാര്‍ ബോസ്‌ക്കോ പുത്തൂര്‍ സപ്തതിയിലേക്ക്

മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂരിന്റെ സപ്തതി ആഘോഷങ്ങള്‍ ഫോക്‌നാര്‍ സെന്റ് മാത്യൂസ് ദേവാലയത്തില്‍ നടന്നു. ഇടവക വൈദികന്‍, സെമിനാരി പ്രഫസര്‍, തൃശൂര്‍ അതിരൂപത വികാരി ജനറാല്‍ എന്നിങ്ങനെ വിവിധ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം സീറോ മലബാര്‍സഭയുടെ ആദ്യത്തെ കൂരിയ ബിഷപും സീറോ മലബാര്‍ ഓസ്‌ട്രേലിയ രൂപതയുടെ പ്രഥമ ബിഷപ്പുമായിരുന്നു.

1946 മെയ് 28 ന് തൃശൂര്‍ പറപ്പൂര്‍ ഇടവകയില്‍ ആയിരുന്നു ജനനം.മാതാപിതാക്കള്‍ പുത്തൂര്‍ അന്തോണിയും കുഞ്ഞിലക്കുട്ടിയും. 1975 ല്‍ ഒല്ലൂര്‍ ഇടവകയില്‍ സഹവികാരിയായി വൈദികജീവിതം ആരംഭിച്ചു. 2014 മാര്‍ച്ച് 25 ന് ഓസ്‌ട്രേലിയായിലെ സീറോ മലബാര്‍ രൂപതയുടെ പ്രഥമ അധ്യക്ഷനായും ന്യൂസിലാന്റിന്റെ അപ്പസ്‌തോലിക് വിസിറ്റേറ്ററായും നിയമിതനായി.

ഓസ്‌ട്രേലിയായിലെ സീറോ മലബാര്‍ രൂപതവിശ്വാസികളെ വിശ്വാസത്തില്‍ ആഴപ്പെടുത്തുന്നതിന് നിരവധി പദ്ധതികള്‍ മാര്‍ ബോസ്‌ക്കോ പുത്തൂര്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

You must be logged in to post a comment Login