ബിഷപ് മാര്‍ മുരിക്കന്റെ വൃക്കദാനം ജീവസംസ്‌കാരത്തിന് ഉദാത്ത മാതൃക

ബിഷപ് മാര്‍ മുരിക്കന്റെ വൃക്കദാനം ജീവസംസ്‌കാരത്തിന് ഉദാത്ത മാതൃക

കൊച്ചി: മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാനുള്ള പാലാ രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മരിക്കന്റെ തീരുമാനം പ്രൊ-ലൈഫ് പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയും പ്രോത്സാഹനവുമാണെന്ന് കെസിബിസി പ്രൊ-ലൈഫ് സമിതി.

ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്റെ മാതൃക സഭാംഗങ്ങള്‍ക്കിടയിലും പൊതുസമൂഹത്തിലും അവയവദാന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാകുമെന്ന് പ്രൊ-ലൈഫ് സംസ്ഥാന സമിതി ഡയറക്ടര്‍ ഫാ. പോള്‍ മാടശ്ശേരി പറഞ്ഞു.

ലോകത്തില്‍ ആദ്യമായാണ് ഒരു ബിഷപ്പ് വൃക്ക ദാനം ചെയ്യുന്നത്. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല്‍ ഈശ്വരമംഗലം വീട്ടില്‍ ഇ.സൂരജിനാണ് ബിഷപ്പ് തന്റെ വൃക്ക ദാനം ചെയ്യുന്നത്.

പ്രോ-ലൈഫ് സംസ്ഥാനസമിതി പ്രസിഡന്റ് ജോര്‍ജ്ജ് എഫ് സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബു ജോസ്, യുഗേഷ് തോമസ്, ജെയിംസ് ആഴ്ചങ്ങാടന്‍, അഡ്വ. ജോസി സേവ്യര്‍, സിസ്റ്റര്‍ മേരി ജോര്‍ജ്ജ് എന്നിവരടങ്ങിയ സംഘം പിതാവിനെ സന്ദര്‍ശിക്കുകയും പ്രാര്‍ത്ഥനാശംസകള്‍ നേരുകയും ചെയ്തു.

You must be logged in to post a comment Login