ബീഹാര്‍ വെള്ളപ്പൊക്കം: ദുരിതാശ്വാസവുമായി കമീലിയന്‍ സഭ

ബീഹാര്‍ വെള്ളപ്പൊക്കം: ദുരിതാശ്വാസവുമായി കമീലിയന്‍ സഭ

കമീലിയന്‍ സഭയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കമീലിയന്‍ ഡിസാസ്റ്റര്‍ സര്‍വീസ് ഇന്റര്‍നാഷനല്‍ (CADIS) ബീഹാറിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ സഹായവുമായെത്തി.

ബീഹാര്‍ അതിര്‍ത്തിയിലുള്ള നേപ്പാളിലെ തെരായ് പ്രദേശത്ത് നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് രൂപപ്പെട്ട വെള്ളപ്പൊക്കത്തില്‍ ബീഹാറില്‍ 60 പേര്‍ മരണമടഞ്ഞിരുന്നു. സംസ്ഥാനത്തെ 12 ജില്ലകളിലുള്ള 29 ലക്ഷത്തോളം ജനങ്ങളുടെ ജീവിതത്തെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്.

ഫാ. ഷിജു, കാഡിസ് ഇന്ത്യയിലെ ഫാ. ജോജി, ഡോക്ടര്‍ സിസ്റ്റര്‍ സ്‌റ്റെഫീന എന്നിവരുടെ നേതൃത്വത്തില്‍ ഏഴംഗ സംഘമാണ് ബീഹാറില്‍ സേവനത്തിനെത്തിയത്. ഇവരെ സഹായിക്കാന്‍ 4 നഴ്‌സുമാരും ഒപ്പമുണ്ട്.

You must be logged in to post a comment Login