ബീഹാറിലെ മദ്യനിരോധനത്തിന് സഭാനേതാക്കളുടെ പ്രശംസ

ബീഹാറില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം പ്രഖ്യാപിച്ചതിനു പിന്നാലെ സര്‍ക്കാരിന്റെ ഈ നീക്കത്തിന് സഭാനേതാക്കളുടെ പ്രശംസ. മാര്‍ച്ച് 31 നാണ് മദ്യത്തിന്റെ ഉത്പാദനവും വിതരണവും പൂര്‍ണ്ണമായും നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് സംസ്ഥാനസര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഏപ്രില്‍ 5 മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു. ഈ ഉത്തരവ് ലംഘിക്കുന്നവരെ ശിക്ഷിക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

‘ഇത് ധീരതയുള്ള നടപടിയാണ്. കുടുംബങ്ങള്‍ക്ക് അനുഹ്രഹമാകുന്ന നിയമമാണിത്. രാജ്യത്തെ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കുന്നതിനോടൊപ്പം സമൂഹജീവിതവും കുടുംബജീവിതംവും കൂടുതല്‍ മെച്ചപ്പെടുന്നതിനും പുതിയ നിയമം സഹായിക്കും.’, പാറ്റ്‌ന ആര്‍ച്ച്ബിഷപ്പ് വില്യം ഡിസൂസ പറഞ്ഞു.

മദ്യം കുടുംബബന്ധങ്ങളെയും സമൂഹജീവിതത്തെയും ദോഷകരമായി ബാധിക്കുന്നതു ചൂണ്ടിക്കാട്ടി നിരവധി സ്ത്രീസംഘടനകളും സാമൂഹ്യ സംഘടനകളും പ്രക്ഷോഭം നടത്തിയിരുന്നു. മദ്യം നിരോധിക്കുന്നവര്‍ക്കു മാത്രമേ ഇനിവരുന്ന തിരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്യുകയുള്ളൂ എന്നും ഇവര്‍ പ്രഖ്യാപിച്ചിരുന്നു.

അതേസമയം സമ്പൂര്‍ണ്ണ മദ്യനിരോധനത്തില്‍ നിന്നും വീഞ്ഞ് ഒഴിവാക്കിയിട്ടുമുണ്ട്. ക്രിസ്ത്യന്‍ പള്ളികളിലെ വിശുദ്ധകര്‍മങ്ങള്‍ക്ക് വീഞ്ഞ് ഉപോഗിക്കാം എന്ന് അധികാരികള്‍ അറിയിച്ചു.

You must be logged in to post a comment Login