ബീഹാറില്‍ കുര്‍ബാന വീഞ്ഞിന് നിരോധനമില്ല

ബീഹാറില്‍ കുര്‍ബാന വീഞ്ഞിന് നിരോധനമില്ല

സമ്പൂര്‍ണമദ്യനിരോധനം പ്രാബല്യത്തില്‍ വരുത്തിയ ബീഹാര്‍ സര്‍ക്കാര്‍ പക്ഷേ, നിരോധനത്തില്‍ നിന്നും കുര്‍ബാന വീഞ്ഞ് ഒഴിവാക്കി. ക്രിസ്ത്യന്‍ പള്ളികളിലെ ദിവ്യകര്‍മങ്ങള്‍ക്ക് വീഞ്ഞ് ഉപോഗിക്കാം എന്ന് അധികാരികള്‍ വ്യക്തമാക്കി. ഏപ്രില്‍ 5 നാണ് മദ്യനിരോധനം ബീഹാറില്‍ പ്രാബല്യത്തില്‍ വന്നത്.

യേശുവിന്റെ രക്തത്തെയാണ് കുര്‍ബാന വീഞ്ഞ് പ്രതിനിധാനം ചെയ്യുന്നതെന്നും മുന്തിരിയില്‍ നിന്നുള്ള വീഞ്ഞാണ് കുര്‍ബാനയ്്ക്ക് ഉപയോഗിക്കേണ്ടതെന്നും സഭാ നിയമം അനുശാസിക്കുന്നതെന്നും കുര്‍ജിയിലെ ക്വീന്‍ ഓഫ് അപ്പോസ്തല്‍സ് പള്ളി വികാരി ഫാ ജോണ്‍സന്‍ കേളകത്ത് വ്യക്തമാക്കി. 10 മുതല്‍ 15 മില്ലി വീഞ്ഞ് മാത്രമാണ് കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്നത്.

ബീഹാറിലേക്കുള്ള കുര്‍ബാന വീഞ്ഞ് തയ്യാറാക്കുന്നത് ദിഘയിലാണ്. അതിനായി പ്രത്യേക ലൈസന്‍സും അധികാരികളില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും ഫാ. കേളകത്ത് അറിയിച്ചു.

You must be logged in to post a comment Login