ബീഹാറില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് വീഞ്ഞ് നിരോധിച്ചു!

ബീഹാറില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് വീഞ്ഞ് നിരോധിച്ചു!

പാറ്റ്‌ന: ബീഹാറില്‍ നടപ്പാക്കിയ മദ്യനിരോധനം വിശുദ്ധ കുര്‍ബാനയ്ക്കും ബാധകം. മദ്യനിരോധനത്തെത്തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന വീഞ്ഞു നിര്‍മിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയതാണ് പുതിയ സംഭവവികാസം. ഈ തീരുമാനം ക്രൈസ്തവവിശ്വാസികളെ ഞെട്ടിച്ചിരിക്കുകയാണ്. വിശുദ്ധ കുര്‍ബാനയ്ക്കുള്ള വീഞ്ഞു തയാറാക്കാന്‍ പള്ളികള്‍ക്കു നല്‍കിയിരുന്ന ലൈസന്‍സ് സര്‍ക്കാര്‍ റദ്ദാക്കി. ഇതോടെ ഭക്തകാര്യങ്ങളിലും വീഞ്ഞ് ഉപയോഗിക്കാന്‍ കഴിയാതെവരും.

വീഞ്ഞു നിര്‍മാണത്തിനു ലൈസന്‍സ് നല്‍കിയാല്‍ അതു ദുരുപയോഗിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണു നിരോധനമെന്നാണ് എക്‌സൈസ് കമ്മീഷണര്‍ ആദിത്യകുമാര്‍ ദാസിന്റെ വിശദീകരണം. നേരത്തെ നിരോധനത്തില്‍നിന്നു വിശുദ്ധ കുര്‍ബാനയ്ക്കു വീഞ്ഞു തയാറാക്കുന്നതിനെ ഒഴിവാക്കിയിരുന്നു.

അതീവ ദുഃഖകരമെന്നാണ് സംഭവത്തെക്കുറിച്ചു പാറ്റ്‌ന അതിരൂപത വക്താവ് പ്രതികരിച്ചത്.സാര്‍വത്രികമായി നടക്കുന്ന രീതിയില്‍ തങ്ങളുടെ വിശ്വാസ കാര്യങ്ങള്‍ അനുഷ്ഠിക്കാന്‍ ബിഹാര്‍ സര്‍ക്കാര്‍ അനുവദിക്കണമെന്നാണ് അപേക്ഷയെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login