ബുദ്ധക്ഷേത്ര ആക്രമണത്തെ ഇന്തൊനേഷ്യന്‍ മെത്രാന്മാര്‍ അപലപിച്ചു

ബുദ്ധക്ഷേത്ര ആക്രമണത്തെ ഇന്തൊനേഷ്യന്‍ മെത്രാന്മാര്‍ അപലപിച്ചു

വടക്കന്‍ സുമാത്രയിലെ താന്‍ജുംഗ് ബലായില്‍ ബുദ്ധക്ഷേത്രങ്ങള്‍ക്കു നേരെയുണ്ടായ അക്രമങ്ങളെ ഇന്തോനേഷ്യന്‍ മെത്രാന്‍മാര്‍ ശക്തമായി അപലപിച്ചു. മതസൗഹാര്‍ദം തകര്‍ക്കുന്ന ഹീനമായ നടപടിയാണ് അതെന്ന് മെത്രാന്മാര്‍ കുറ്റപ്പെടുത്തു.

സമീപപ്രദേശത്തുള്ള മുസ്ലിം പള്ളിയിലെ ബാങ്കുവിളികള്‍ അത്യുച്ചത്തിലാണെന്ന് ബുദ്ധമതത്തില്‍ പെട്ട ഒരാള്‍ പരാതി ഉയര്‍ത്തിയതില്‍ കോപിഷ്ഠരായ ഒരു കൂട്ടം ഇസ്ലാം മതക്കാരാണ് ബുദ്ധക്ഷേത്രങ്ങള്‍ക്കു നേരെ ആക്രമണം അഴിച്ചു വിട്ടത്.

അക്രമങ്ങള്‍ മതസാഹോദര്യത്തെ വ്രണപ്പെടുത്തി എന്നും രാജ്യത്തെ മുഴുവന്‍ വേദനിപ്പിച്ചുവെന്നും ഇന്തോനേഷ്യന്‍ ബിഷപ്‌സ് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് സുഹാരിയോ അഭിപ്രായപ്പെട്ടു.

സോഷ്യല്‍ മീഡിയ വഴി പരന്ന പ്രകോപനങ്ങളാണ് ക്ഷേത്രം ആക്രണത്തിലെത്തി ചേര്‍ന്നതെന്ന് ഫാ. സെുസ്റ്റ്യോ പറഞ്ഞു. ചൈനക്കാരനായ ബുദ്ധമതവിശ്വാസി എന്താണ് പറഞ്ഞതെന്ന് പോലും അറിയാതെയാണ് പലരും ആക്രമണത്തിനു മുതിര്‍ന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം അപവാദങ്ങള്‍ പടരുന്നത് തടയാന്‍ സോഷ്യല്‍ മീഡിയയുടെ മേല്‍ നിയന്ത്രണം വേണമെന്നും അദ്ദേഹം പോലീസിനോട് ആവശ്യപ്പെട്ടു.

You must be logged in to post a comment Login