ബുദ്ധമതാചാര്യന്‍ പങ്കെടുത്ത അഭിഷേകച്ചടങ്ങ്:ഫാ. ജോസഫ് എന്‍ങ് ബട്ടാറിന്റെ പൗരോഹിത്യസ്വീകരണം മംഗോളിയായില്‍ ചരിത്രമായി

ബുദ്ധമതാചാര്യന്‍ പങ്കെടുത്ത അഭിഷേകച്ചടങ്ങ്:ഫാ. ജോസഫ് എന്‍ങ് ബട്ടാറിന്റെ പൗരോഹിത്യസ്വീകരണം മംഗോളിയായില്‍ ചരിത്രമായി

മംഗോളിയ: കഴിഞ്ഞ ഞായറാഴ്ച മംഗോളിയായിലെ കത്തോലിക്കാസഭ സുന്ദരമായ ചില നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. അവര്‍ക്ക് ആദ്യമായി തദ്ദേശീയനായ ഒരു വൈദികനെ ലഭിച്ചതായിരുന്നു ആ സുന്ദരനിമിഷം. 29 കാരനായ ഫാ. ജോസഫ് എന്‍ങ് ബട്ടാര്‍ ആണ് സെന്റ് പീറ്റര്‍ ആന്റ് പോള്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ച് ബിഷപ് വെന്‍സെസ്ലാവോ പാഡില്ലയുടെ കൈവയ്പ്പ് ശുശ്രൂഷ വഴി പുരോഹിതനായത്.

ഇരുപത്തിനാല് വര്‍ഷത്തെ ക്രൈസ്തവമിഷനറി പ്രവര്‍ത്തനങ്ങളുടെ അനന്തരഫലമാണ് മംഗോളിയാക്കാര്‍ക്ക് അവരുടെ ഇടയില്‍ നിന്ന് തന്നെ ഒരു വൈദികനെ കിട്ടിയിരിക്കുന്നത്. ഇത് ദൈവത്തില്‍ നിന്ന് കിട്ടിയ വലിയൊരു അനുഗ്രഹവും മംഗോളിയായിലെ സഭയ്ക്ക് കിട്ടിയ വലിയൊരു പ്രചോദനവുമാണ്. മംഗോളിയായിലെ നാഷനല്‍ കാറ്റകെറ്റിക്കല്‍ സെന്ററിലെ അംഗമായ റൂഫിന പറയുന്നു.

1922 ല്‍ മംഗോളിയായുടെ ആധുനികചരിത്രത്തില്‍ സുവിശേഷപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെങ്കിലും സോവ്യറ്റ് യൂണിയന്റെ സ്വാധീനം മൂലം ഇവിടെ മതപ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയായിരുന്നു. ആയിരത്തിയഞ്ഞൂറോളം പേര്‍ അഭിഷേകച്ചടങ്ങുകളില്‍ പങ്കെടുത്തു.

നന്നേ ചെറുപ്പത്തിലേ പിതാവിനെ നഷ്ടമായ വ്യക്തിയാണ് നവവൈദികനായ ജോസഫ്. സഹോദരി വഴിയാണ് കത്തോലിക്കാ വിശ്വാസത്തിലേക്ക് വന്നത്. ബുദ്ധാശ്രമത്തിലെ ആചാര്യന്‍ ദാംബ്ജവ് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു. സൗഹൃദത്തിന്റെ അടയാളമായി അദ്ദേഹം ഒരു സ്‌ക്രാഫ് നവവൈദികന് സമ്മാനിച്ചു.

മംഗോളിയായിലെ 39 ശതമാനവും ഒരു മതത്തിലും വിശ്വസിക്കാത്തവരാണ്.പാതിയോളം ബുദ്ധമതവിശ്വാസികളാണ്. ഇസ്ലാം, ഷാമാനിസം, ക്രിസ്തുമതം എന്നിവയും ഇവിടെയുണ്ട്.

1200 കത്തോലിക്കരാണ് ഇവിടെയുള്ളത്. ജനസംഖ്യ 3 മില്യന്‍.

You must be logged in to post a comment Login