ബുദ്ധിമാന്ദ്യമുള്ള കുഞ്ഞിനെ അബോര്‍ട്ടു ചെയ്യണമെന്നു നിര്‍ദ്ദേശിച്ച ഡോക്ടര്‍ക്ക് അമ്മ എഴുതിയ കത്ത്

ബുദ്ധിമാന്ദ്യമുള്ള കുഞ്ഞിനെ അബോര്‍ട്ടു ചെയ്യണമെന്നു നിര്‍ദ്ദേശിച്ച ഡോക്ടര്‍ക്ക് അമ്മ എഴുതിയ കത്ത്

അബോര്‍ഷന്‍ നടത്താന്‍ ആവശ്യപ്പെട്ട ഡോക്ടര്‍ക്ക് ഒരമ്മ എഴുതിയ കത്ത് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. കോര്‍ട്ട്‌നെ ബേക്കര്‍ എന്ന അമ്മയാണ് ബുദ്ധിമാന്ദ്യമുള്ള തന്റെ മകളെ അബോര്‍ട്ട് ചെയ്തുകളയാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചപ്പോള്‍ എല്ലാ എതിര്‍പ്പുകളെയും മറികടന്ന് മകളെ ജീവിതത്തിലേക്ക് കൂട്ടിയത്.

ബുദ്ധിമാന്ദ്യമുള്ള കുട്ടി നിങ്ങളുടെ ജീവിതത്തിലേക്ക് വരികയാണെങ്കില്‍ ജീവിത നിലവാരം തകരുമെന്നും അതിനാല്‍ കുട്ടിയെ അബോര്‍ട്ട് ചെയ്യണമെന്നും നിര്‍ദ്ദേശിച്ച ഡോക്ടര്‍ക്കുള്ള മറുപടിയാണ് ഇവര്‍ തന്റെ കത്തിലൂടെ എഴുതിയിരിക്കുന്നത്. അമ്മയുടെ മനോബലത്തില്‍ ലോകത്തിലേക്ക് കടന്നു വന്ന എമേര്‍സന്‍ ഫെയ്ത്ത്തിന് ഇപ്പോള്‍ 15 മാസമാണ് പ്രായം. ഇതിനോടകംതന്നെയവള്‍ അനേകം ആളുകളുടെ ഹൃദയങ്ങള്‍ കവര്‍ന്നു കഴിഞ്ഞു.

കോര്‍ട്ട്‌നെ ബേക്കര്‍ ഡോക്ടര്‍ക്ക് എഴുതിയ കത്ത് ഇങ്ങനെയാണ്.

പ്രിയപ്പെട്ട ഡോക്ടര്‍,

ഈ ഇടയ്ക്കാണ് എന്റെ സുഹൃത്ത് അവള്‍ ഗര്‍ഭിണിയായിരിക്കെ ചെക്കപ്പിനായി സ്ഥിരം കാണിച്ചിരുന്ന ഡോക്ടറെ കുറിച്ച് പങ്കുവയ്ക്കുകയുണ്ടായത്‌. കുഞ്ഞിന്റെ അള്‍ട്രാസൗണ്ട് സ്‌കാനിങ്ങ് കണ്ട ശേഷം എപ്പോഴും അയാള്‍ പറയും, ‘അവന് ഒരു കുഴപ്പവുമില്ലെന്ന്.’ ബുദ്ധിമാന്ദ്യവുമായി കുഞ്ഞ് ജനിച്ച് കുറച്ചു കാലം കഴിഞ്ഞപ്പോള്‍ അവര്‍ വീണ്ടും ഡോക്ടറെ കാണാന്‍ ചെന്നു. അപ്പോളും അയാള്‍ പറഞ്ഞു, ‘ഇവന് ഒരു കുഴപ്പവും ഇല്ല.”

അവളുടെ അനുഭവം എന്നെ തകര്‍ത്തു കളഞ്ഞു. നിങ്ങളും ആ ഡോക്ടറെപ്പോലെ ആയിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ചിന്തിച്ചു പോകുന്നു.

എന്റെ ജീവിതത്തില്‍ ഏറ്റവും ദുരിതമനുഭവിച്ച സമയത്താണ് ഞാന്‍ നിങ്ങളുടെ അടുക്കലേക്ക് വരുന്നത്. നിരാശയും ഭയവും ഉത്കണ്ഠയും എന്നെ അലട്ടി കൊണ്ടിരിക്കുകയായിരുന്നു. എന്റെ കുഞ്ഞിനെ കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു. നിങ്ങളില്‍ നിന്നും എനിക്ക് അതായിരുന്നു അറിയേണ്ടത്. എന്നാല്‍ എന്നെ പിന്തുണച്ച് പ്രോത്സാഹിപ്പിക്കുന്നതിനു പകരം നിങ്ങള്‍ എന്റെ കുട്ടിയെ ഇല്ലായ്മ ചെയ്യാന്‍ നിര്‍ദ്ദേശിച്ചു.

ബുദ്ധിമാന്ദ്യമുള്ള കുട്ടി ജനിക്കുകയാണെങ്കില്‍ ജീവിതമെത്ര നിലവാരം കുറഞ്ഞതായി പോകുമെന്ന് താങ്കള്‍ ഞങ്ങളോട് പറഞ്ഞു. ഗര്‍ഭധാരണം നടത്തേണ്ടതിനെക്കുറിച്ച് ഒന്നു കൂടി ആലോചിക്കുവാന്‍  പറഞ്ഞു താങ്കള്‍.

എന്റെ കുട്ടി പരിപൂര്‍ണ്ണനാണ് എന്ന് ഒരിക്കല്‍ പോലും എന്നോട് പറഞ്ഞില്ല. എനിക്ക് നിങ്ങളോട് ദേഷ്യമോ പകയോ ഇല്ല; സങ്കടം മാത്രമേ ഉള്ളു. എന്നും നിങ്ങള്‍ കാണുന്ന ചെറിയ ഹൃദയമിടിപ്പ് നിങ്ങളില്‍ ഒട്ടും വിസിമയം തീര്‍ക്കുന്നില്ലല്ലോ എന്ന സങ്കടം.

എമേര്‍സന്‍ ഇന്ന് ഞങ്ങളുടെ ജീവിതം കൂടുതല്‍ വര്‍ണ്ണാഭമാക്കി. പറഞ്ഞറിയിക്കാനാവാത്ത സന്തോഷം അവള്‍ ഞങ്ങള്‍ക്ക് പകര്‍ന്നു തന്നു. ഞങ്ങള്‍ ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത വലിയ പുഞ്ചിരികളും കൂടുതല്‍ പൊട്ടിച്ചിരികളും മധുരം നിറഞ്ഞ ഉമ്മകളും അവള്‍ ഞങ്ങള്‍ക്ക് സമ്മാനിച്ചു. സംശുദ്ധ സ്‌നേഹത്തിലേക്ക് അവള്‍ ഞങ്ങളുടെ കണ്ണു തുറപ്പിച്ചു.

ഇനിയൊരു അമ്മമാരും ഞാന്‍ കടന്നു പോയ അനുഭവങ്ങളിലൂടെ കടന്നു പോകരുതേ എന്നാണ് എന്റെ പ്രാര്‍ത്ഥന. ഓരോ ഭ്രൂണത്തിലും നിങ്ങള്‍ക്ക് സ്‌നേഹവും സൗന്ദര്യവും ദര്‍ശിക്കാനാവട്ടെ എന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

You must be logged in to post a comment Login