ബൂര്‍ഖ നിരോധനം സ്ത്രീകള്‍ ആഘോഷമാക്കുന്നു

ബൂര്‍ഖ നിരോധനം സ്ത്രീകള്‍ ആഘോഷമാക്കുന്നു

മൊസൂള്‍: ഐഎസ് ഐഎസ് ബൂര്‍ഖ നിരോധിച്ചതിന്റെ സന്തോഷത്തിലാണ് ഇവിടെയുള്ള സ്ത്രീകള്‍. തങ്ങളുടെ സ്വാതന്ത്ര്യം ആഘോഷിക്കുന്നതിന്റെ തിടുക്കത്തിലാണ് അവര്‍.

നിരവധി ഐഎസ് കമ്മാന്‍ഡേഴ്‌സിനെ കൊലപെടുത്തിയത് ബൂര്‍ഖ ധരിച്ചെത്തിയ സ്ത്രീകളായിരുന്നു. ഈ സാഹചര്യത്തിലാണ് ബൂര്‍ഖ തങ്ങളുടെ കെട്ടിടങ്ങളിലും മൊസൂളിലും നിരോധിച്ചുകൊണ്ട് ഐഎസ് ഉത്തരവിറക്കിയതെന്ന് ഡെയ്‌ലി മെയ്ല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബൂര്‍ഖ നീക്കി  സ്ത്രീകള്‍ തെരുവില്‍ സന്തോഷപ്രകടനം നടത്തുകയും ചെയ്തു.

എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ സെക്യൂരിറ്റി സെന്ററുകള്‍ക്ക് വെളിയില്‍ സ്ത്രീകള്‍ ബൂര്‍ഖ ധരിക്കുകയും വേണം. ഏതെങ്കിലും സ്ത്രീ ഈ നിയമം തെറ്റിച്ചാല്‍ അവര്‍ കൊല്ലപ്പെടുകയോ മര്‍ദ്ദനമേല്ക്കുകയോ ചെയ്യും.

You must be logged in to post a comment Login