ബെംഗളൂര്‍ അതിരൂപതയുടെ ആതിഥേയത്വം സ്വീകരിച്ച് ആഫ്രിക്കന്‍ കത്തോലിക്കര്‍

ബെംഗളൂര്‍ അതിരൂപതയുടെ ആതിഥേയത്വം സ്വീകരിച്ച് ആഫ്രിക്കന്‍ കത്തോലിക്കര്‍

ബെംഗളൂര്: യൂണിവേഴ്‌സിറ്റി പഠനത്തിനായി നഗരത്തില്‍ എത്തിയ ആഫ്രിക്കന്‍ യുവജനങ്ങള്‍ക്ക് അതിരൂപതയുടെ സ്‌നേഹോഷ്മളമായ സ്വീകരണം. ആര്‍ച്ച് ബിഷപ് ബെര്‍നാര്‍ഡ് മോറസാണ് അതിരൂപതയുടെ ആഭിമുഖ്യത്തിലുള്ള കമ്മീഷന്‍ ഫോര്‍ മൈഗ്രന്റസ് സംഘടിപ്പിച്ച ദിവ്യകാരുണ്യആരാധനയിലും സാംസ്‌കാരികപരിപാടിയിലും വച്ച് ആഫ്രിക്കന്‍ യുവജനങ്ങളെ സ്വാഗതം ചെയ്തത്.

ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 200 യുവജനങ്ങള്‍ പരിപാടിയില്‍ സംബന്ധിച്ചു. അതിരൂപതയുടെ ആതിഥേയത്വമര്യാദയും ഇടയനടുത്ത കരുതലും അദ്ദേഹംയുവജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്തു.

യൂണിവേഴ്‌സിറ്റി പഠനത്തിനായി മൂവായിരത്തോളം ആഫ്രിക്കക്കാര്‍ എത്തിച്ചേരുന്നുണ്ടെന്ന് അതിരൂപതയിലെ മൈഗ്രന്റ്‌സ് കമ്മീഷന്‍ സെക്രട്ടറി ഫാ. മാര്‍ട്ടിന്‍ പുതുശ്ശേരി അറിയിച്ചു. അതില്‍ ആയിരത്തോളം പേര്‍ കത്തോലിക്കരാണ്.

You must be logged in to post a comment Login