ബെത്‌ലഹേമിലെ മ്യൂസിയത്തിലേക്ക് ഇന്ത്യന്‍ പുല്‍ക്കൂട്

ബെത്‌ലഹേമിലെ മ്യൂസിയത്തിലേക്ക് ഇന്ത്യന്‍ പുല്‍ക്കൂട്

04th-crib_jpg_2496_2496998fപുല്‍ക്കൂടുകള്‍ക്കായുള്ള ബെത്‌ലഹേമിലെ മ്യൂസിയത്തില്‍ ഇനിമുതല്‍ ഇന്ത്യയില്‍ നിന്നുമുള്ള പങ്കുമുണ്ട്. യുനെസ്‌കോ പ്രചരിപ്പിക്കുന്ന അന്താരാഷ്ട്ര പുല്‍ക്കൂട് മ്യൂസിയത്തില്‍ 90 രാജ്യങ്ങളില്‍ നിന്നുമുള്ള 223 പുല്‍ക്കൂടുകളാണ് സ്ഥിനം പിടിച്ചിരിക്കുന്നത്. പുല്‍ക്കൂട് ഏത് രാജ്യത്തില്‍ നിന്നുമാണോ, ആ രാജ്യത്തിലെ സംസ്‌കാരത്തിലാണ് യേശുവിന്റെ ജനനം ചിത്രീകരിച്ചിരിക്കുന്നത്. മ്യൂസിയത്തിന്റെ ഈ പ്രത്യേകത ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ജനങ്ങളെ ഇങ്ങോട്ടാകര്‍ഷിക്കുന്നു. പൂര്‍ണ്ണമായും ഇന്ത്യന്‍ പശ്ചാത്തലത്തിലാണ് പുല്‍ക്കൂട് നിര്‍മ്മിച്ചിരിക്കുന്നത്. വളരെ കാലങ്ങള്‍ക്കു ശേഷമാണ് ഇന്ത്യന്‍ പുല്‍ക്കൂട് ബെത്‌ലഹേമില്‍ എത്തുന്നത്. ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അഭിമാനമുള്ള കാര്യമാണിത്, മ്യൂസിയം ഖജാല്‍ജി ഫാ. ജെസ്യൂഡോസ് അറോക്കിയോ പറഞ്ഞു. ഉള്‍നാടന്‍ ഗ്രാമത്തിനെ ആസ്പദമാക്കി രൂപപ്പെടുത്തിയതാണ് പുല്‍ക്കൂട്. സാരിയും മുണ്ടും ധരിച്ച ആളുകളെയാണ് ഇതില്‍ മെനഞ്ഞെടുത്തിരിക്കുന്നത്. ഫൈബര്‍ ഗ്ലാസ്സുകളില്‍ തീര്‍ത്ത പശുക്കളും ഒട്ടകങ്ങളും പുല്‍ക്കൂട്ടില്‍ സന്നിഹിതരാണ്. 2013ല്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ ബെത്‌ലഹേമിലെ മ്യൂസിയത്തില്‍ എത്തിയത് ഇന്ത്യയില്‍ നിന്നുമാണ്. അതിനാല്‍ ഇന്ത്യന്‍ പുല്‍ക്കൂടിനായുള്ള ആവശ്യം കുറച്ചു നാളുകളായ് ഉയര്‍ന്നു വന്നിട്ടെന്ന് മ്യൂസിയം അധികൃതര്‍ പറഞ്ഞു.

You must be logged in to post a comment Login