ബെനഡിക്ട് പതിനാറാമന്റെ രാജിക്ക് കാരണം വത്തിലീക്ക്‌സല്ല, മറ്റൊന്നാണെന്ന് സെക്രട്ടറി

ബെനഡിക്ട് പതിനാറാമന്റെ രാജിക്ക് കാരണം വത്തിലീക്ക്‌സല്ല, മറ്റൊന്നാണെന്ന് സെക്രട്ടറി

ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ രാജിക്കു കാരണം വത്തിലീക്‌സാണെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി പോപ്പ് എമരിത്തുസിന്റെ പേഴ്‌സണല്‍ സെക്രട്ടറി രംഗത്ത്. പാപ്പായുടെ വിലപ്പെട്ട സംഭാവനകളെ പ്രതിപാദിക്കുന്ന പുസ്തകത്തിന്റെ പ്രസാദനവേളയില്‍ സന്നിഹിതനായിരുന്ന ജോര്‍ജ് ഗാന്‍സ്വെയ്ന്‍ മനസ്സു തുറന്നപ്പോള്‍.

പല വിധ ഊഹാപോഹങ്ങള്‍ക്കും ഇടം കൊടുത്തു കൊണ്ടുള്ള രാജിയുടെ ഒരു കാരണം വത്തിലീക്ക്‌സാണെന്ന് ഒരു വിഭാഗം പത്രപ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. വത്തിക്കാന്റെ രഹസ്യങ്ങള്‍ പുറത്തായതിന് മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ ഓമനപ്പേരാണ് വത്തിലീക്ക്‌സ്. എന്നാല്‍ പാപ്പായുടെ പേഴ്‌സണല്‍ സക്രട്ടറിക്ക് പറയാനുള്ളത് മറ്റൊന്നാണ്.

‘ആരുടെയും ദുരുപദേശം കൊണ്ടോ വത്തിലീക്ക്‌സ് കൊണ്ടോ അല്ല ബെനഡിക്ട് പതിനാറാമന്‍ പാപ്പാ രാജിവച്ചത്. ഇത്ര സുപ്രധാനമായ ഒരു തീരുമാനത്തിലേക്ക് നയിക്കാന്‍ ഒരു ചതിയനും ഒരു പത്രപ്രവര്‍ക്‌നും കഴിമായിരുന്നില്ല. ഇതു പോലുള്ള നിസാരമായ കാര്യങ്ങളുടെ പേരില്‍ വലിയ ഒരു തീരുമാനം കൈക്കൊള്ളുന്നവനായിരുന്നില്ല, അദ്ദേഹം.’ ജോര്‍ജ് ഗാന്‍സ്വെയ്ന്‍ പറഞ്ഞു.പാപ്പാ എന്ന നിലയില്‍ അദ്ദേഹത്തിന്റെ അവസാനത്തെ നടപടിയായിരുന്നു, ആ രാജി.

‘തനിക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്ന കാര്യങ്ങളുടെ എല്ലാം ശക്തമായ സാക്ഷ്യം ഇക്കാലയളവിനുള്ളില്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാത്തരം ചോദ്യങ്ങളും വെല്ലുവിളികളും അദ്ദേഹം നേരിട്ടിട്ടുണ്ട്. എട്ടു വര്‍ഷം നീണ്ട ഔദ്യോഗിക കാലയളവില്‍ അദ്ദേഹം നേരിട്ട വെല്ലുവിളികള്‍ അത്രയേറെയായിരുന്നു,’ ജോര്‍ജ് ഗാന്‍സ്വെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

ബീയോണ്ട് ദ് ക്രൈസിസ് ഓഫ് ദ ചര്‍ച്ച് എന്ന പേരിട്ടിരിക്കുന്ന പുസ്തകം ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ എട്ടുവര്‍ഷം നീണ്ട പൊന്തിഫിക്കേറ്റിനെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. ജൂണ്‍ 29 ന് അദ്ദേഹത്തിന്റെ പൗരോഹിത്യത്തിന് 65 വര്‍ഷം തികയും.

 

ഫ്രേസര്‍

You must be logged in to post a comment Login