ബെനെവെഞ്ചാറായില്‍ നിന്ന് ഒരു മെത്രാന്റെ വിലാപം

ബെനെവെഞ്ചാറായില്‍ നിന്ന് ഒരു മെത്രാന്റെ വിലാപം

ബെനെവെഞ്ചാറ( കൊളംബിയ): ഞങ്ങള്‍ക്ക് കുടിക്കാന്‍ വെള്ളമില്ല.. ജീവിക്കാന്‍ വേണ്ടി ജലം എന്നതാണ് മുദ്രാവാക്യം. പക്ഷേ ഞങ്ങള്‍ ദാഹിച്ചുവലയുകയാണ്. ഇവിടെ ഞങ്ങളെ സേവിക്കാന്‍ ആരുമില്ല പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അടച്ച ആശുപത്രി ഇതുവരെയും തുറന്നു പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല….
ബെനെവെഞ്ചാറയിലെ മെത്രാന്‍ മോണ്‍. ഇറ്റോറെ എപ്പാസിയ ക്വിന്റേറേയുടെ വിലാപമാണിത്.

ദിവ്യകാരുണ്യതിരുനാളില്‍ സംബന്ധിക്കാനെത്തിയ പ്രസിഡന്റ് സാന്റോസിന്റെയും മന്ത്രിമാരുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു മെത്രാന്റെ ഈ സഹായാപേക്ഷ. പ്രസിഡന്റിന്റെ സഹായം അഭ്യര്‍ത്ഥിച്ചാണ് മെത്രാന്‍ വാക്കുകള്‍ ഉപസംഹരിച്ചത്.

You must be logged in to post a comment Login