ബെന്‍സിന് വിട. പാപ്പാ ഇനി ഹ്യുണ്ടായിയില്‍

ബെന്‍സിന് വിട. പാപ്പാ ഇനി ഹ്യുണ്ടായിയില്‍

popemobile-front-970x0മാര്‍പാപ്പയുടെ ബുള്ളറ്റ് പ്രൂഫ് വാഹനമായ മേര്‍സിഡസ് ബെന്‍സ് എസ്യുവിക്ക് താത്കാലിക വിരാമം. പകരം പാപ്പ ഹൂണ്ടായ് സാന്താ ഫീയിലേക്ക് തിരിഞ്ഞു. വത്തിക്കാന്റെ വാഹനക്കൂട്ടത്തില്‍ ആദ്യമായെത്തുന്ന ഹൂണ്ടായി സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ആഴ്ചതോറുമുള്ള പാപ്പയുടെ സന്ദര്‍ശന വേളയില്‍ അരങ്ങേറ്റം കുറിച്ചു.
പുതിയ കാര്‍ ഇടുങ്ങിയതും നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ പൊക്കം കുറഞ്ഞതുമാണ്. എന്നാല്‍ ഇതിന് കഠിനമുള്ള ഏതു വളവും പ്രയാസം കൂടാതെ വളച്ചെടുക്കാന്‍ സാധിക്കും. പാപ്പയുടെ വിനയത്തിന്റെ സന്ദേശത്തിന് ഏറ്റവും അനുയോജ്യമായ വാഹനമാണിത്.
മുന്‍പുപയോഗിച്ചിരുന്ന ബെന്‍സ് ഔദ്യോഗിക വേളകളില്‍ മാത്രം ഉപയോഗിക്കുമെങ്കിലും ഹൂണ്ടായില്‍ ബുള്ളറ്റ് പ്രൂഫ് ചില്ലുകള്‍ പതിപ്പിക്കാന്‍ സാധിക്കില്ല. ‘ചില്ലിനാല്‍ തീര്‍ത്തതാണെങ്കിലും ജനങ്ങളെ എനിക്ക് അഭിവാദനം ചെയ്യുവാനോ അവരെ സ്‌നേഹിക്കുന്നുവെന്ന് പറയുവാനോ കഴിയുന്നില്ല’, പാപ്പയായി നിയമിതനായപ്പോള്‍ തന്നെ പാപ്പ വണ്ടിയെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു..

You must be logged in to post a comment Login