ബെര്‍മിംഗ് ഹാം അതിരൂപത സീറോ മലബാര്‍ കണ്‍വന്‍ഷന്‍ സെപ്തംബര്‍ 25 ന്

ബെര്‍മിംഗ് ഹാം അതിരൂപത സീറോ മലബാര്‍ കണ്‍വന്‍ഷന്‍ സെപ്തംബര്‍ 25 ന്

ലണ്ടന്‍: ബെര്‍മിംഗ് ഹാം അതിരൂപത സീറോ മലബാര്‍ കണ്‍വന്‍ഷന്‍ 25 ന് ആരംഭിക്കും. സ്‌റ്റെച്ച് ഫോര്‍ഡ് അല്‍മിറാജ് ഓഡിറ്റോറിയമാണ് വേദി. പ്രസ്റ്റണ്‍ രൂപതയുടെ നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.

കേരളത്തിലെയും ഇംഗ്ലണ്ടിലെയും സഭാമേലധ്യക്ഷന്മാര്‍ കണ്‍വന്‍ഷനില്‍ മുഖ്യാതിഥികളായിരിക്കും. ആയിരത്തില്‍പരം കുടുംബങ്ങള്‍ പങ്കെടുക്കും.

ഏഴാമത് സീറോ മലബാര്‍ കണ്‍വന്‍ഷനാണ് നടക്കുന്നത്. ഒരു കുടുംബസംഗമമായി സോളിഹള്ളില്‍ ആരംഭിച്ചതാണ് ഇന്ന് കണ്‍വന്‍ഷനായി പരിണമിച്ചിരിക്കുന്നത്.

You must be logged in to post a comment Login