ബെല്‍ജിയത്തില്‍ നടന്നത് അന്ധമായ ആക്രമണമെന്ന് ഫ്രാന്‍സിസ് പാപ്പ

ബെല്‍ജിയത്തില്‍ നടന്നത് അന്ധമായ ആക്രമണമെന്ന് ഫ്രാന്‍സിസ് പാപ്പ

ബെല്‍ജിയന്‍ തലസ്ഥാനമായ ബ്രസല്‍സില്‍ ഇന്നലെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഫ്രാന്‍സിസ് പാപ്പ അഗാധമായ ദുഖം രേഖപ്പെടുത്തി. ‘അന്ധമായ അക്രമമാണ് ബ്രസല്‍സില്‍ നടന്നതെന്ന് പറഞ്ഞ പാപ്പ സമാധാനത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ ദൈവകാരുണ്യത്തിന് ഭരമേല്‍പിച്ച പാപ്പാ അവരുടെ ഉറ്റവരുടെ ദുഖങ്ങളില്‍ പങ്കുചേരുന്നുതായും അറിയിച്ചു. മുറിവേറ്റവരോട് ഹൃദയം കൊണ്ട് ചേര്‍ന്നു നില്‍ക്കുകയും സമാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കുന്നതായും പാപ്പാ അറിയിച്ചു.

You must be logged in to post a comment Login