ബേസ് ആബോ ദ് മലങ്കരയുടെ കൂദാശ 20 ന്

ബേസ് ആബോ ദ് മലങ്കരയുടെ കൂദാശ 20 ന്

evaniosതിരുമൂലപുരം: മലങ്കര പുനരൈക്യ ശില്പി ദൈവദാസന്‍ ആര്‍ച്ച് ബിഷപ് ഗീവര്‍ഗീസ് മാര്‍ ഇവാനിയോസിന്റെ സ്മരണാര്‍ത്ഥം പണികഴിപ്പിച്ച മലങ്കരയുടെ പിതൃഭവനം ബേസ് ആബോ ദ് മലങ്കരയുടെ കൂദാശ 20 ന് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ നിര്‍വഹിക്കും. എണ്‍പത്തിയഞ്ചാം പുനരൈക്യവാര്‍ഷികം, മലങ്കര സുറിയാനി കത്തോലിക്കാ സഭാസംഗമം എന്നിവയും ഇതോട് അനുബന്ധിച്ച് നടക്കും. 2015 ഫെബ്രുവരി 21 ന് ആര്‍ച്ച് ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസാണ് പിതൃഭവനത്തിന് തറക്കല്ലിട്ടത്. ധ്യാനം, പ്രാര്‍ത്ഥന, കൗണ്‍സലിംങ് എന്നിവയ്ക്കുള്ള സൗകര്യങ്ങളോടു കൂടിയ സ്മൃതിമന്ദിരത്തില്‍ മാര്‍ ഇവാനിയോസ് മ്യൂസിയവും ഉണ്ടായിരിക്കും. മാര്‍ ഇവാനിയോസിന്റെ ജീവിതവുമായി അഭേദ്യമായ ബന്ധമുളള സ്ഥലമാണ് തിരുമൂലപുരം.

You must be logged in to post a comment Login