ബേസ് മര്‍ദൂസാ ഉദ്ഘാടനം ചെയ്തു

ചങ്ങനാശ്ശേരി: അതിരൂപത കേന്ദ്രത്തില്‍ സ്ഥാപിച്ച ആരാധനക്രമ ഗവേഷണ പഠനകേന്ദ്രമായ ബേസ് മര്‍ദൂസാ( ജ്ഞാനനികേതന്‍)യുടെ ആശീര്‍വാദവും മാരിയോസ് ലിറ്റര്‍ജിക്കല്‍ സ്റ്റഡി ഫോറത്തിന്റെ ഉദ്ഘാടനവും ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍വഹിച്ചു. പൗരസ്ത്യക്രിസ്തീയ വൈജ്ഞാനിക ശാഖകളുടെ ഗവേഷണ പഠനങ്ങള്‍ക്കായുള്ള സ്ഥാപനമാണിത്. ഓസ്ട്രിയായിലെ ഐസന്‍സ്റ്റാറ്റ് രൂപതയുടെ സഹായത്തോടെയാണ് ഈ സ്ഥാപനം സാക്ഷാത്ക്കരിച്ചത്. ആര്‍ച്ച് ബിഷപ് ജോസഫ് പവ്വത്തില്‍, ഓസ്ട്രിയ ബിഷപ് ഡോ. എജിഡിയൂസ
യോഹാന്‍ മുതലായവര്‍ പങ്കെടുത്തു.

You must be logged in to post a comment Login