ബൈബിളിനെ പ്രകീര്‍ത്തിച്ച് മുഹമ്മദ് അന്‍സാരി

ബൈബിളിനെ പ്രകീര്‍ത്തിച്ച് മുഹമ്മദ് അന്‍സാരി

ന്യൂ ഡല്‍ഹി: ‘സ്‌നേഹത്തിന്P-579റെയും ദയയുടെയും സന്ദേശമാണ് ബൈബിള്‍ നല്‍കുന്നത്. എല്ലാ മതവിശ്വാസികള്‍ക്കും ഉള്‍ക്കൊള്ളാവുന്ന ദര്‍ശനങ്ങളാണ് അതിലുള്ളത്. ക്ഷമയുടെയും സാഹോദര്യത്തിന്റെയും പങ്കു വെയ്ക്കലിന്റെയും സന്ദേശമാണ് ബൈബിള്‍ നമ്മെ പഠിപ്പിക്കുന്നത്.’ , പറയുന്നത് മറ്റാരുമല്ല, ഇന്ത്യന്‍ ഉപരാഷ്ട്രപതിയായ ഹമീദ് അന്‍സാരിയാണ്. ബൈബിളിലെ എല്ലാ പുസ്തകങ്ങളെയും കുറിച്ചുള്ള വ്യാഖ്യാനങ്ങളടങ്ങിയ ‘സൗത്ത് ഏഷ്യ ബൈബിള്‍ കമന്ററി’ എന്ന പുതിയ പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരത്തിലൊരു പുസ്തകം എഴുതപ്പെട്ടതിലുള്ള സന്തോഷവും അദ്ദേഹം മറച്ചു വെച്ചില്ല. കൂടുതല്‍ ജനങ്ങളിലേക്ക് ബൈബിളിലെ സന്ദേശം എത്തിക്കാനും അതു സ്വാംശീകരിക്കാനും പുസ്തത്തിന് സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള 90 ഓളം എഴുത്തുകാര്‍ ചേര്‍ന്നാണ് പുസ്തകത്തിന്റെ രചന പൂര്‍ത്തീകരിച്ചത്.ബൈബിളിലെ വ്യാഖ്യാനങ്ങള്‍ക്കു പുറമേ സമൂഹം നേരിട്ടു കൊണ്ടിരിക്കുന്ന വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും പുസ്തകത്തില്‍ അടങ്ങിയിട്ടുണ്ട്. രാജ്യസഭാംഗമായ ജെ.ഡി.സലീം, പുസ്തകത്തിന്റെ എഡിറ്റര്‍ ബ്രയാന്‍ വിന്റില്‍ എന്നിവരും പ്രകാശന കര്‍മ്മത്തില്‍ സന്നിഹിതരായിരുന്നു.

You must be logged in to post a comment Login