ബൈബിളിലെ യഹൂദ രാജാവിന്റെ മുദ്ര കണ്ടെത്തി

ജറുസലേം: ബൈബിളിലെ പഴയ നിയമത്തില്‍ പരാമര്‍ശിക്കുന്ന ഹെസകയേല്‍ രാജാവിന്റെ മുദ്ര ഇസ്രായേല്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. വൃത്താകൃതിയിലുള്ള മുദ്രയാണിത്.

കളിമണ്ണുകൊണ്ടു നിര്‍മ്മിച്ച ഈ ചെറിയ മുദ്ര രാജാവ് തന്നെ ഉണ്ടാക്കിയതാകുമെന്നാണ് ഗവേഷകരുടെ നിഗമനം. ബിസി 700ന് അടുത്തു ഭരിച്ച ഹെസകയേല്‍ രാജാവാണു ജറുസലേമിനെ പ്രധാനനഗരമായി പണിതുയര്‍ത്താന്‍ സഹായിച്ചത്.

പഴയനിയമത്തില്‍ ഹെസകയേല്‍ വിഗ്രഹാരാധനയ്‌ക്കെതിരെ നിലകൊണ്ട രാജാവാണെന്നാണ് പരാമര്‍ശം. ഇതാദ്യമായാണ് യഹൂദരാജാക്കന്മാരിലൊരാളുടെ ഔദ്യോഗിക മുദ്രകളിലെന്ന് ഉത്ഖനനത്തിലൂടെ കണ്ടെത്തുന്നത്.

You must be logged in to post a comment Login