ബൈബിള്‍ കൈവശം വച്ചതിന് 27 ലെബനീസ് പൗരന്മാരെ സൗദി അറേബ്യ നാടുകടത്തി

ബൈബിള്‍ കൈവശം വച്ചതിന് 27 ലെബനീസ് പൗരന്മാരെ സൗദി അറേബ്യ നാടുകടത്തി

റിയാദ്: ബൈബിള്‍ കൈവശം വച്ചു എന്നതിന്റെ പേരില്‍ 27 ലെബനീസ് പൗരന്മാരെ സൗദി അറേബ്യ നാടുകടത്തി. 27 പേരില്‍ കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. മാതാവിന്റെ ജനനതിരുനാളിനോട് അനുബന്ധിച്ചുള്ള പ്രാര്‍ത്ഥനാച്ചടങ്ങുകള്‍ക്കിടയിലാണ് ക്രൈസ്തവരെ ബൈബിളോടുകൂടി പിടികൂടിയതും പിന്നീട് നാടുകടത്തിയതും.

അമുസ്ലീമുകള്‍ക്കെതിരെ ശക്തമായ നിഷേധാത്മകനിലപാടുകള്‍ കൈക്കൊള്ളുന്ന രാജ്യമാണ് സൗദി അറേബ്യ. സൗദി അറേബ്യയില്‍ ഒരു മില്യന്‍ റോമന്‍ കത്തോലിക്കാവിശ്വാസികളുണ്ടെന്നാണ് ഏകദേശ കണക്ക്.

You must be logged in to post a comment Login