ബൈബിള്‍ സീരീസിന്റെ ഹിന്ദി പതിപ്പ് പ്രകാശനം ചെയ്തു

ബൈബിള്‍ സീരീസിന്റെ ഹിന്ദി പതിപ്പ് പ്രകാശനം ചെയ്തു

bible seriesലോക പ്രശസ്തിയാര്‍ജിച്ച ബൈബിള്‍ സീരീസിന്റെ ഹിന്ദി പതിപ്പ് ആഗ്ര ആര്‍ച്ച്ബിഷപ്പ് ആല്‍ബര്‍ട്ട് ഡി സൂസ പ്രകാശനം ചെയ്തു. വടക്കേയിന്ത്യന്‍ രൂപതകളില്‍ വിശ്വാസപരിശീലനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്.

യേശുവിന്റെ ജീവിതം ആകര്‍ഷകമായി അവതരിപ്പിച്ചാല്‍ കാണാന്‍ എപ്പോഴും ആളുണ്ടാകും, ആര്‍ച്ച്ബിഷപ്പ് ആല്‍ബര്‍ട്ട് ഡി സൂസ പറഞ്ഞു. അയര്‍ലണ്ട് തലസ്ഥാനമായ ഡബ്ലിന്‍ ആസ്ഥാനമായുള്ള ഷെപ്പേര്‍ഡ് ഫിലിംസാണ് സ്റ്റോറി കീപ്പേഴ്‌സ് എന്ന പേരിലുള്ള ബൈബിള്‍ സീരിസ് പുറത്തിറക്കിയിരിക്കുന്നത്.

റോമില്‍ നീറോ ചക്രവര്‍ത്തിയുടെ കാലത്ത് ജീവിച്ചിരുന്ന ഒരു ക്രൈസ്തവ നേതാവ് യേശുവിന്റെ ജീവികകഥകള്‍ സജീവമായി സൂക്ഷിക്കുന്ന രീതിയിലാണ് ഈ പരമ്പര രൂപപ്പെടുത്തിയിരിക്കുന്നത്. പതിമൂന്ന് ഭാഗങ്ങളുള്ള പരമ്പരയില്‍ ഓരോ ഭാഗത്തിലും യേശുവിന്റെ മൂന്നു കഥകള്‍ വീതമുണ്ടാകും.

You must be logged in to post a comment Login