ബൊളീവിയയില്‍ മാതാവിന്റെ കണ്ണില്‍ നിന്നും രക്തപ്രവാഹം

ബൊളീവിയയില്‍ മാതാവിന്റെ കണ്ണില്‍ നിന്നും രക്തപ്രവാഹം

ബൊളീവിയയിലെ ഒറ്റപ്പെട്ട സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ചാപ്പലില്‍ സ്ഥാപിച്ചിരിക്കുന്ന മാതാവിന്റെ കണ്ണില്‍ നിന്നും രക്തം പ്രവഹിക്കുന്നുവെന്നവകാശപ്പെട്ട് ഇടവകാംഗങ്ങള്‍ രംഗത്ത്.

ഇടവകയിലെ ഒരഗം രക്തം ഒലിക്കുന്ന മാതാവിന്റെ ചിത്രമെടുത്ത് സോഷ്യല്‍ മീഡിയിയല്‍ അപ്പ്‌ലോഡ് ചെയ്തതോടെ സംഭവം വൈറലായി. ഇടവകയിലെ ചിലര്‍ ഇതിനെ മാതവിന്റെ “അത്ഭുതമായി” അവകാശപ്പെടുന്നു.

മാതാവിന്റെ കണ്ണില്‍ നിന്നും കൈകളില്‍ നിന്നും രക്തമൊലിക്കുന്നതായി പ്രദേശത്തെ വൈദികനായ ഫാ. ജോസ് ലൂയിസ് മമ്മാനി പറഞ്ഞു. രൂപത്തില്‍ നിന്ന് ഒലിച്ചിറങ്ങുന്ന രക്തം മനുഷ്യന്റേത് തന്നെയാണോയെന്നറിയാന്‍ സമീപത്തെ ആശുപത്രിയില്‍ ശാസ്ത്ര പരിശോദനയ്ക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബൊളീവിയയിലെ മനുറിപി ഹെല്‍ത്ത് ആമസോണിയന്‍ വൈല്‍ഡ്‌ലൈഫ് നാഷണല്‍ റിസേര്‍വിന് സമീപം 10 വര്‍ഷം മുന്‍പ് നിര്‍മ്മിച്ച ചാപ്പലില്‍ സ്ഥാപിച്ചിരിക്കുന്ന മാതാവിന്റെ രൂപത്തില്‍ നിന്നാണ് ഒരാഴ്ചയായി രക്ത പ്രവാഹം തുടരുന്നത്.

You must be logged in to post a comment Login