ബോബിയച്ചന്‍ സിനിമയിലും…

ബോബിയച്ചന്‍ സിനിമയിലും…

maxresdefaultഇന്നലെ പുറത്തിറങ്ങിയ നമുക്കൊരേ ആകാശം എന്ന സിനിമയില്‍ ആലപ്പാട്ടച്ചന്‍ എന്ന കഥാപാത്രമായി അഭിനയിച്ചിരിക്കുന്നത് പ്രസിദ്ധ എഴുത്തുകാരനും പ്രസംഗകനുമായ ഫാ. ബോബി ജോസ് കട്ടിക്കാട്. മതങ്ങള്‍ക്ക് അതീതമായ മനുഷ്യസ്‌നേഹിയായ ആലപ്പാട്ടച്ചനായാണ് ബോബിയച്ചന്‍ അഭിനയിച്ചിരിക്കുന്നത്. ഒരുപക്ഷേ മുഖ്യധാരാമലയാളസിനിമയില്‍ അഭിനയിക്കുന്ന ആദ്യ വൈദികനും കൂടിയാവാം ബോബിയച്ചന്‍.

ഇങ്ങനെയൊരു കഥാപാത്രത്തെക്കുറിച്ച് ആലോചിച്ചപ്പോള്‍ തന്നെ ബോബിയച്ചനാണ് മനസ്സിലേക്ക് വന്നതെന്ന് ചിത്രത്തിന്റെ സംവിധായകനും രചയിതാവുമായ പ്രദീപന്‍ മുല്ലനേഴി പറഞ്ഞു. നടനായല്ല താന്‍ അദ്ദേഹത്തെ തിരഞ്ഞെടുത്തത് മറിച്ച് ബോബിയച്ചന്‍ എന്ന വ്യക്തിയെ, അദ്ദേഹത്തിന്റെ ആദര്‍ശങ്ങളെയും വ്യക്തിത്വത്തെയുമാണ് താന്‍ സ്വീകരിച്ചത്. അച്ചന്റെ ആശയം തന്നെയാണ് സിനിമയുടെ ശീര്‍ഷകമായി ഉപയോഗിച്ചിരിക്കുന്നത് പോലും. പ്രദീപന്‍ പറഞ്ഞു.

അച്ചനുമായി സംസാരിക്കുന്ന, അടുത്ത് ഇടപഴകുന്നവര്‍ക്ക് അറിയാം അദ്ദേഹം പ്രസരിപ്പിക്കുന്ന നന്മയുടെയും സ്‌നേഹത്തിന്റെയും പ്രകാശരേണുക്കളെ.. ആലപ്പാട്ടച്ചന്‍ പ്രസരിപ്പിക്കുന്നതും ഇതുതന്നെയാണ്. ബോബിയച്ചന്‍ എന്ന് പേരു കൊടുക്കാന്‍ പറ്റാത്തതുകൊണ്ട് കഥാപാത്രത്തിന് ആലപ്പാട്ടച്ചന്‍ എന്ന് പേരു കൊടുത്തുവെന്ന് മാത്രം. അച്ചന്റെ യഥാര്‍ത്ഥ പെരുമാറ്റത്തെ പകര്‍ത്തുക മാത്രമേ ചെയ്തിട്ടുള്ളൂ. പ്രദീപന്‍ വ്യക്തമാക്കി.

ജാതിക്കും മതത്തിനും അപ്പുറമാണ് മാനുഷികത എന്ന് നന്നേ ചെറുപ്പം മുതല്‌ക്കേ കുട്ടികളെ പഠിപ്പിക്കണം എന്നതാണ് സിനിമ മുന്നോട്ട് വയ്ക്കുന്ന മാനവിക ദര്‍ശനം. കുട്ടികളുടെ മാനസികഭാവത്തില്‍ നിന്ന് വലിയവരുടെ ലോകത്തിലേക്ക് തിരിയുന്ന കഥാഘടനയാണ് ചിത്രത്തിനുള്ളത്. കവി മുല്ലനേഴിയുടെ മകനാണ് ചിത്രത്തിന്റെ സംവിധായകന്‍.

You must be logged in to post a comment Login