ബോസ്റ്റണ്‍ മാരത്തണ്‍ കേസ്: വധശിക്ഷയ്‌ക്കെതിരെ കത്തോലിക്കാ കോണ്‍ഫറന്‍സ്

ബോസ്റ്റണ്‍ മാരത്തണ്‍ കേസ്: വധശിക്ഷയ്‌ക്കെതിരെ കത്തോലിക്കാ കോണ്‍ഫറന്‍സ്

Protesters against death penalty hold signs before closing arguments begin in trial of accused Boston Marathon bomberബോസ്റ്റണ്‍ മാരത്തണ്‍ ബോംബാക്രമണ കേസിലെ പ്രതിയുടെ മരണശിക്ഷയ്‌ക്കെതിരെ മാസച്യൂസെറ്റ്‌സിലെ കത്തോലിക്കാ കോണ്‍ഫറന്‍സ് പ്രസ്താവനയിറക്കി. കഴിഞ്ഞയാഴ്ചയാണ് പ്രതിയെന്നു സംശയിക്കപ്പെട്ടിരുന്നയാള്‍ കുറ്റക്കാരനാണെന്ന് കോടതി വിധി പ്രഖ്യാപിച്ചത്.
ഏപ്രില്‍ 15, 2013 ബോംബാക്രമണത്തിലെ ഒന്നിലധികം കുറ്റങ്ങള്‍ ഡിസോഹര്‍ തസര്‍ണേവിനെതിരെ തെളിഞ്ഞിരുന്നു. ബോംബാക്രമണത്തില്‍ 3 പേര്‍ മരിക്കുകയും 264 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
‘ഡിസോഹര്‍ തസര്‍ണേവിന് വധശിക്ഷയ്ക്കുള്ള സാധ്യത കണ്ടപ്പോള്‍, മരണശിക്ഷയെക്കുറിച്ചുള്ള സഭയുടെ നിലപാട് വ്യക്തമാക്കുന്നത് ഉചിതമാണെന്ന് ഞങ്ങള്‍ക്കു തോന്നി’, മാസച്യൂസെറ്റ്‌സിലെ റോമന്‍ കത്തോലിക്കാ ബിഷപ്പുമാരുടെ മരണശിക്ഷയെക്കുറിച്ചുള്ള പ്രസ്താവനയില്‍ പറയുന്നു.
കുറ്റവാളിക്ക് തൂക്കു കയര്‍ ലഭിക്കുന്ന ശിക്ഷ വളരെ വിരളമാണ്. ജീവന്‍ ദൈവത്തിന്റെ ദാനമാണെന്നാണ് സഭ പഠിപ്പിക്കുന്നത്. ‘വധശിക്ഷ ജീവന്റെ പരിശുദ്ധിക്കും മനുഷ്യനും എതിരാണ്. നാളുകള്‍ക്കു മുന്‍പു ചെയ്ത കുറ്റത്തിനാണ് വധശിക്ഷ വിധിക്കുന്നത്. എന്നാല്‍ അപ്പോഴേക്കും കുറ്റം ചെയ്യുവാനുള്ള പ്രേരണ ഇല്ലാതായിരിക്കും’, ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നു. കേസിലെ പ്രതി തന്റെ കുറ്റം മനസ്സിലാക്കി, വീണ്ടും കൊല ചെയ്യുകയില്ല.
ഒരാള്‍ ചെയ്ത കുറ്റം എത്ര ഹീനമാണെങ്കിലും സമൂഹത്തെ സംരക്ഷിക്കുന്നതിനുവേണ്ടി ഒരു ജീവന്‍ അവസാനിപ്പിക്കുന്നതിനേക്കാള്‍ പലതും ചെയ്യുവാന്‍ സാധിക്കും, 2005ലെ ജീവന്റെ സംസ്‌കാരവും വധശിക്ഷയും എന്ന അമേരിക്കയിലെ ബിഷപ്പുമാരുടെ പ്രസ്താപനയില്‍ പറയുന്നു. ക്രൂരവിധിയുടെ പശ്ചാത്തലത്തില്‍ ഈ വാക്കുകള്‍ പ്രാധാന്യമര്‍ഹിക്കുന്നുവെന്നും കോണ്‍ഫറന്‍സില്‍ പ്രതിപാദിക്കുന്നു..

You must be logged in to post a comment Login